താൾ:CiXIV270.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവതാരികാ. v

രിക്കയില്ലെന്ന ചിലർ പറഞ്ഞതായി ഞാൻ അറിയുന്നു. ഇതി
നെ കുറിച്ച ഞാൻ മുമ്പ സമാധാനം പറയാനായി വിചാരിച്ചി
രുന്നില്ല. എന്നാൽ ഇയ്യിടെ എന്റെ ഒരു സ്നെഹിതനായ ബാ
രിസ്ടർ- മിസ്ടർ- ആൽഫ്രഡ്-ജി- ഗൊവർസായ്പ അവർകൾ
സന്തൊഷപൂൎവ്വം എന്റെ പുസ്തകത്തെ കുറിച്ച എനിക്ക എഴു
തിയിരുന്ന ഒരു കത്തിൽകൂടി പുസ്തകം ഇത്രവെഗം എഴുതി തീൎന്ന
ത ഏറ്റവും ആശ്ചൎയ്യകരമായിരിക്കുന്നു എന്ന എഴുതി കണ്ടതി
നാൽ ഇതിനെപ്പറ്റി ഇപ്പൊൾ ഞാൻ പ്രസ്താവിക്കുന്നുതാണ.
ൟ പുസ്തകത്തിലെ കഥയെ പറ്റി ഞാൻ ആലൊചിച്ച തുട
ങ്ങിയത ജൂൻ മാസത്തിന്ന എത്രയൊ മുമ്പ തന്നെ ആയിരുന്നു.
അതാതസമയം വെണ്ടുന്ന നൊട്സകളും കുറിച്ചെടുത്ത വെച്ചിട്ടു
ണ്ടായിരുന്നു- ജൂൺ 11-ാം൲ മുതൽക്കാണ യഥാൎത്ഥത്തിൽ പു
സ്തകമായി എഴുതുവാൻ തുടങ്ങിയത കുറെ കഴിഞ്ഞതിന്റെ ശെ
ഷം അച്ചടിപ്പാനും തുടങ്ങി. പതിനെട്ടാമദ്ധ്യായം എഴുതുന്നതി
ൽ ചില പുസ്തകങ്ങൾ വരുത്തെണ്ടതിന്ന താമസം നെരിട്ടിട്ടു
ണ്ടായിരുന്നില്ലെങ്കിൽ ൟ പുസ്തകം ജൂലായി 10-ാം൲ക്ക മുമ്പ
എഴുതി തീരുന്നതായിരുന്നു. എഴുതി തുടങ്ങിയതിന്റെയും അച്ച
ടിപ്പാൻ ഏല്പിച്ചതിന്റെയും അതാതസമയം അച്ചടിപ്പാൻ ഓ
രൊ അദ്ധ്യായം എഴുതി അയച്ച കൊടുത്തിട്ടുള്ളതിന്റെയും തി
യ്യതികളുടെ വിവരങ്ങൾ സ്പെക്ടെറ്റർ ആപ്പീസ്സിൽ ഉണ്ടെങ്കി
ൽ അതും എന്റെ വക്കൽ ഉള്ളതും പരിശൊധിച്ചാൽ ൟ സം
ഗതിയിൽ അധികം സംശയിപ്പാൻ എടയുണ്ടാകുന്നതല്ല.

ഇന്ദുലെഖ ൟ രണ്ടാം അച്ചടിപ്പിന്റെ ഇംക്ലീഷ തൎജ്ജമ
മലയാം ജില്ല അക്ടിംഗ് കലക്ടർ മഹാരാജശ്രീ ഡബ്ലിയു-ഡ്യൂമ
ൎഗ്ഗസായ്പ അവർകൾ ചെയ്യുന്നുണ്ടെന്ന എന്റെ വായനക്കാർ
അറിഞ്ഞിരിക്കാം. തൎജ്ജമ പകുതിയിൽ അധികം കഴിഞ്ഞിരിക്കു
ന്നു. തൎജ്ജമ കഴിഞ്ഞെടത്തൊളം ഞാൻ വായിച്ചതിൽ മലയാ
ലവാചകങ്ങളിലുള്ള ധ്വന്യൎത്ഥങ്ങൾ കൂടി സൂക്ഷ്മമായി ഗ്രഹിച്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/11&oldid=192981" എന്ന താളിൽനിന്ന് ശേഖരിച്ചത്