താൾ:CiXIV270.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

78 അഞ്ചാം അദ്ധ്യായം.

ഴിയിച്ചു. ഞാൻ പതിനഞ്ചഇരുപത ദിവസത്തെക്ക എണീ
ക്കാൻ പാടില്ലാതെ കിടപ്പിലായിപ്പൊയി. എന്റെ ചെരിപ്പ
ചുട്ടു കരിച്ചുകളവാൻ അമ്മാമൻ കല്പിച്ചപ്രകാരം അത വെ
ണ്ണീറാക്കി കളഞ്ഞു. അതമുതൽ ഇതവരെ ഞാൻ ചെരിപ്പ
ഇട്ടിട്ടില്ല— ചെരിപ്പ എങ്ങാനും കാണുമ്പൊൾ എനിക്ക ഇ
പ്പൊഴും ഭയമാണ— ഇപ്പൊഴത്തെ കുട്ടികളുടെ കഥ വിചാരി
ച്ച നൊക്കൂ. മാധവൻ പാപ്പാസ്സ ഇട്ടിട്ടെ നടക്കാറുള്ളൂ. ദിവാ
ൻജി വലിയമ്മാമൻകൂടി അകത്ത പാപ്പാസ്സിട്ട നടക്കാറില്ല—
ഇവൻ ചിലപ്പൊൾ അകത്തകൂടി പാപ്പാസ്സിട്ട നടക്കുന്നത
ഞാൻതന്നെ കണ്ടിട്ടുണ്ട. കുട്ടികൾ ഇങ്ങിനെ കുരുത്തംകെട്ട
പൊയാൽ എന്ത ചെയ്യും— കുട്ടികളെ ഇങ്കിരിയസ്സ പഠിപ്പിക്ക
ന്നെടത്തൊളം വിഡ്ഢിത്തം വെറെ ഒന്നുമില്ലാ— ഇന്ദുലെഖാ
ൟ ഇങ്കിരിയിസ്സ പഠിച്ചിരുന്നില്ലെങ്കിൽ ഇതിൽ എത്ര അധി
കം നല്ല ഒരു കുട്ടിയായിരിക്കുമായിരുന്നു. എന്ത ചെയ്യാം ഓ
രൊ ഗ്രഹപ്പിഴക്ക ഒരൊ അപകടങ്ങൾ വന്ന ചെരുന്നു— ൟ
ഇങ്കിരിയസ്സ പഠിച്ചവരുടെ മാതിരി കണ്ടിട്ട അത പഠിക്കാത്ത
വരും ആ മാതിരി ആയി തുടങ്ങി— ആ കള്ളച്ചെക്കൻ ഗൊപാ
ലൻ ആ കൊമട്ടി ശീനുവിന്റെ മകൻ എന്നൊട എത്ര ധി
ക്കാരമായ വാക്കാണ ഇപ്പൊൾ പൂവരങ്ങിൽ വെച്ച പറഞ്ഞ
ത— എനിക്ക വല്ലാതെ ദെഷ്യം വന്നു— നല്ലവണ്ണം പ്രഹരി
ക്കണമെന്ന വിചാരിച്ച ഞാൻ അവന്റെ പിന്നാലെ ഓടി—
വഴിയിൽ വെച്ച ഞാൻ വീണു, ഇതാ എന്റെ കാലിന്റെ മുട്ടു
പൊട്ടിയിരിക്കുന്നു— നൊക്കൂ. കലിയുഗ വൈഭവം നൊക്കൂ.

ഗൊ—കലിയുഗ വൈഭവം തന്നെ സംശയമില്ലാ. ഒന്നാന്തരം
കലിയുഗ വൈഭവം. അല്ലാതെ ൟ വിധം ഒന്നും വീഴാനും
പൊട്ടാനും എട വരുന്നതല്ലാ— സംശയമില്ലാ.

പ—ഗൊവിന്ദപ്പണിക്കൎക്ക ഇപ്പൊൾ ഓൎമ്മയുണ്ടൊ എന്നറിഞ്ഞി
ല്ലാ, നിങ്ങളുടെ കാരണവര ഒരു ദിവസം നിങ്ങളെ കഠിനമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/102&oldid=193073" എന്ന താളിൽനിന്ന് ശേഖരിച്ചത്