താൾ:CiXIV270.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം അദ്ധ്യായം. 77

വൈകുന്നെരം ഞാൻ പുറത്തെങ്ങാനും പൊവുമ്പൊൾ ചെ
രിപ്പ ഒരു മുണ്ടിലൊമറ്റൊ പൊതിഞ്ഞ പൂവള്ളിനിന്ന എറങ്ങി
പൊവും— അവിടെ നിന്ന വളരെ ദൂരത്ത എത്തിയാൽമാത്രം
കാൽക്കിട്ട നടക്കും—പിന്നെയും മടങ്ങിവരുമ്പൊൾ അങ്ങിനെ
തന്നെ ദൂരത്ത നിന്നു ചെരിപ്പഴിച്ച ആരും കാണാതെ പൊതി
ഞ്ഞ കൊണ്ടുവരും. ഇങ്ങിനെ ആയിരുന്നു പതിവ. അങ്ങിനെ
ഇരിക്കുമ്പൊൾ ഒരു ദിവസം വൈകുന്നെരം ഞാൻ പതിവ
പ്രകാരം ചെരിപ്പ മുണ്ടിൽ പൊതിഞ്ഞുംകൊണ്ട മടങ്ങി വരു
മ്പൊൾ വലിയമ്മാമൻ പൂമുഖത്ത നില്ക്കുന്നത കണ്ടു, ഒടുവി
ൽ മരിച്ച ദിവാൻജി അമ്മാമന്റെയും അമ്മാമനായിരുന്നു ഇ
ദ്ദെഹം. അതി ശൂരനായിരുന്നു. എന്നെ കണ്ടപ്പൊൾ എന്താ
ണെടാ കയ്യിൽ പൊതിഞ്ഞ എടുത്തിരിക്കുന്നത എന്ന ചൊ
ദിച്ചു. ഞാൻ ഭയപ്പെട്ടിട്ട ഒന്നും മിണ്ടാതെ നിന്നു— അമ്മാ
മൻ മിറ്റത്ത എറങ്ങിവന്നു എന്റെ കയ്യ് കടന്ന പിടിച്ചു—
മുണ്ടുപൊതി അഴിക്കാൻ പറഞ്ഞു— അഴിച്ച നൊക്കിയപ്പൊൾ
ചെരിപ്പുകളെ കണ്ടു— "നീ ചെരിപ്പിട്ട നടക്കാറായൊ— തെ
മ്മാടി" എന്നും പറഞ്ഞ എന്റെ കുടുമ അമ്മാമൻ കൈകൊ
ണ്ട ചുറ്റിപ്പിടിച്ച വലിച്ച പൂമുഖത്ത കൊണ്ടുപൊയി തല്ലാൻ
തുടങ്ങി— നാരായണ! ശിവ ശിവാ! പിന്നെ ഞാൻ കൊണ്ട ത
ല്ലിന്ന അവസാനമില്ല. കൈകൊണ്ട ആദ്യം വളരെ തല്ലി—
ദെഷ്യം പിന്നെയും സഹിക്കാതെ അകത്ത കടന്നുപൊയി ഒ
രു ചൂരൽ എടുത്ത കൊണ്ടുവന്ന തല്ലു തുടങ്ങി— ഇതാ നൊക്കൂ
എന്റെ ൟ തുടയിൽ കാണുന്ന ൟ വലിയ കല അന്നെ
ത്തെ തല്ലിൽ കിട്ടിയ മുറിയുടെ കലയാണ— ഞാൻ ഉറക്കെ
നിലവിളിച്ചു— അന്ന ദിവാൻജി അമ്മാമൻ വീട്ടിൽ ഉള്ള കാ
ലമായിരുന്നു— നിലവിളി പൂവരങ്ങിൽ കെട്ടിട്ട അദ്ദെഹം ഓ
ടിവന്നു വലിയമ്മാമനെ പിടിച്ച നീക്കി എന്നെ എടുപ്പിച്ച പൂ
വരങ്ങിലെക്ക കൊണ്ടുപൊയി എണ്ണയും മറ്റും ഇട്ട ശരീരം ഉ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/101&oldid=193072" എന്ന താളിൽനിന്ന് ശേഖരിച്ചത്