താൾ:CiXIV27.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൨

ട്ടുള്ള നീയും ദൈവത്തെ ഭയപ്പെടാതെ ഇരിക്കുന്നുവൊ – നാമൊ ഇതിൽ ആ
യ്പൊയതു ന്യായപ്രകാരം തന്നെ– ചെയ്തു നടന്നതിന്നു യൊഗ്യമായതു ലഭിക്കു
ന്നു ഇവനോ തെറ്റായിട്ടുള്ളത് ഒന്നും ചെയ്തിട്ടില്ല- എന്നിങ്ങിനെ ശാസിച്ചു യെ
ശുവിന്നായി സാക്ഷ്യം ചൊല്ലിയ ഉടനെ – കൎത്താവെ നീ തിരുവാഴ്ചയൊടു കൂട
വരുമ്പൊൾ എന്നെ ഒൎക്കെണമെ എന്നു യാചിച്ചു – അതിന്നു യെശു ആമെൻ
ഞാൻ നിന്നൊടു ചൊല്ലുന്നു ഇന്നു നീ എന്നൊടു കൂടെ പറദീസിൽ (ഏദെനിൽ)
ഇരിക്കും എന്നരുളിച്ചെയ്തു– അവന്റെ പ്രാൎത്ഥനെക്കു മെലായിട്ടു വിശ്വാ
സത്തിന്നു തക്ക കൃപാനിശ്ചയം നല്കുകയും ചെയ്തു— ഇപ്രകാരം പരിഹാസ
ത്തിന്റെ പ്രവാഹത്തെ പൊറുക്കയാൽ ദിവ്യസ്നെഹത്തിന്നു പൂൎണ്ണമായ ജയം
ലഭിച്ചു (ലൂ)–

ഉച്ചമുതൽ പകലിന്റെ വെളിച്ചും ഭൂമിമെൽ മങ്ങി മങ്ങി മൂന്നാം മണി
നെരത്തൊളം ഇരിട്ടു വൎദ്ധിച്ചു ക്രമത്താലെ സൂൎയ്യനും കാണാതെ ആകയും
ചെയ്തു– (ലൂ)- ആയതു സൂൎയ്യഗ്രഹണമല്ല (അന്നെത്ത ദിവസം വെളുത്ത വാവ
ല്ലൊ) മഹാഭൂകമ്പത്തിന്റെ പ്രാരംഭമത്രെ ഭൂമിയിൽ എന്ന പൊലെ യെ
ശുവിന്റെ ദെഹിയും ഒർ അന്ധകാരം പൊലെ മൂടി തുടങ്ങി – ദെഹത്തിൽ വെ
ദനയും ജ്വരപീഡയും പരവശതയൊളം വൎദ്ധിച്ചിട്ടു മരണം അണയുന്നത
റിക അല്ലാതെ ഭയപരീക്ഷയും അതിക്രമിച്ചപ്പൊൾ – ദാവീദിന്റെ വി
ശ്വാസം അഴിനിലയൊടു പൊരുതു ജയിച്ചപ്രകാരം ഒൎത്തു (സങ്കീ, ൨൨, ൧)
എലൊഹി എലൊഹി(മാ) എൻ ദൈവമെ എൻ ദൈവമെ നീ എന്നെ കൈ വി
ട്ടത് എന്ത് എന്നു വിളിച്ചു പറഞ്ഞു – ഇങ്ങിനെ പാപകൂലിയായ മരണത്തെ ആ
സ്വദിക്കുന്ന നെരത്തും യേശു പിതാവെ തന്റെ ദൈവം എന്ന് വെച്ച് ആശ്ര
യിച്ച് കൊണ്ടു ചെതന വെൎവ്വിട്ടു പൊകുമ്മുമ്പെ സ്പഷ്ടമായ ഉത്തരവും കെട്ടി
രിക്കുന്നു – അല്ലയൊ എൻ പുത്ര എന്നൊടു അകന്നു നിന്ന മനുഷ്യരെ നമ്മൊട
ടുപ്പിപ്പാൻ വെണ്ടി നീ ഇതിനെ അനുഭവിക്കുന്നു എന്നും (മത. ൨൬, ൨൮) ഈ
ന്യായവിധി ഒക്കയും അനാദി കരുണയുടെ കാതലത്രെ എന്നും കെൾ്പിക്കും
വണ്ണം തന്നെ (മ മ)

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/260&oldid=190130" എന്ന താളിൽനിന്ന് ശേഖരിച്ചത്