താൾ:CiXIV269.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

86 ആറാം അദ്ധ്യായം

അയ്യാപട്ടരും സമ്മതിച്ചു. സഹായത്തിന്ന കുണ്ടുണ്ണിമേ
നോനും കൂടെ ഒന്നിച്ച പോയി. കുണ്ടുണ്ണിമേനോന സമ
നായ ചതിയനും കള്ളനും ൟ മലയാളരാജ്യത്തിൽ കുണ്ടു
ണ്ണിമേനോനെ ഉള്ളു എന്ന വായനക്കാരോട പ്രത്യേകം
പറയേണ്ടതില്ലെല്ലൊ. അന്യായ ഹരജിയും അയ്യാപ്പട്ട
രുടെകയ്പീത്തും അന്യോന്യവിരുദ്ധമായി കണ്ടപ്പോൾ മജി
സ്ത്രേട്ട കോന്തിമേനോൻ അവർകൾക്ക വളരെ സംശയ
മായി. ഹരജി വലിച്ചെറിവാൻ രണ്ടമൂന്നപ്രാവശ്യം
ഭാവിച്ചു എങ്കിലും അന്യായക്കാരന്റെ ദേഹത്തിന്മേൽ
ധാരാളം അടികൊണ്ട പരുക്ക കണ്ടതിനാലും അദ്ദേഹം
കാൎയ്യശീലം ലേശം ഇല്ലത്ത ഒരു സാധുബ്രാഹ്മണനാ
ണെന്നുള്ള ദയ മജിസ്ത്രേട്ടിന്റെ മനസ്സിൽ ഉണ്ടായതി
നാലും കുറ്റം നടന്നു എന്ന പറയുന്ന സ്ഥലത്തപോയി
വേണ്ടത്തക്ക അന്വേഷണം കഴിച്ച പരമാൎത്ഥമായി റി
പ്പോട്ടചെയ്‌വാൻ വേണ്ടി കോന്തിമേനോൻ അവർകൾ
കനകമംഗലം സ്ടേഷൻ ഹെഡകൻസ്ടേബൾ പങ്ങശ്ശ
മേനോന കല്പന കൊടുത്തു. മാൎച്ചിമാസം പത്താന്തിയ്യതി
വെള്ളിയാഴ്ച പകൽ പത്തമണിക്ക ഹാജരാകുവാൻ അ
യ്യാപ്പട്ടരോടും കല്പിച്ചു. കഴിയുന്ന വേഗത്തിൽപോയി
അന്വേഷിച്ച പരമാൎത്ഥം അറിഞ്ഞ ശരിയായ റിപ്പോട്ട
ചെയ്യേണമെന്ന മജിസ്ത്രേട്ട പങ്ങശ്ശമേനോനോട പ്ര
ത്യേകം താക്കീതും ചെയ്തു.

പങ്ങശ്ശമേനോൻ നല്ല പരിചയവും കാൎയ്യപ്രാപ്തിയും
തന്റെടവും നെഞ്ഞുറപ്പും ഉള്ള ഒരു പോലീസ്സുദ്യോഗ
സ്ഥനാണ. കളവകാൎയ്യം തുമ്പുണ്ടാക്കുവാൻ ഇദ്ദേഹ
ത്തെപൊലെ സമൎത്ഥനായ ഒരു മനുഷ്യൻ ഇല്ലെന്നു ത
ന്നെ പറയാം. ഇയ്യാൾ ചാൎജ്ജിവെക്കുന്ന കാൎയ്യം ശി
ക്ഷിക്കാതെ വിടുന്നത എത്രയൊ ദുൎല്ലഭമാണ. ഹെഡ്

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/98&oldid=194102" എന്ന താളിൽനിന്ന് ശേഖരിച്ചത്