താൾ:CiXIV269.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം അദ്ധ്യായം 31

കുബേരൻ— തന്നെക്കണ്ടിട്ടൊരു ശങ്ക. തെല്ലുനേൎത്തെ
ഇതിലെ ഒരു പെൺകിടാവിന്റെ കൂട അങ്ങട്ട കട
ന്ന പോയത താൻതന്നെ അല്ലെ.

കിട്ടുണ്ണി— റാൻ അത അടിയന്തന്നെയാണ.

കുബേരൻ— തന്നെക്കണ്ടത ഭാഗ്യംതന്നെ. ആ പെണ്ണ
ഏതാണ. കണ്ടപ്പോൾതന്നെ ചോദിപ്പാൻ ഭാവി
ച്ചു. പക്ഷെ തരായില്ല. നോക്ക ഏതായാലും നല്ല
ഭാഗ്യകാലന്തന്നെ.

കിട്ടുണ്ണി— അത ഗോപാലമേനോനെജമാനന്റെ മരുമക
ളാണ.

കുബേരൻ— പുത്തൻമാളികക്കൽ ഗോപാലന്റെ മരുമക
ളാണല്ലെ.
നല്ല ശിക്ഷ— എന്താപ്പ ആ പെണ്ണിന്റെ പേര.

കിട്ടുണ്ണി— മീനാക്ഷിക്കുട്ടി എന്നാണ വിളിക്കുന്നത.

കുബേരൻ— പേര ഒന്നാന്തരം— ശരിയായ പേര—മീനാ
ക്ഷിക്കുട്ടിതന്നെ. നോം അതന്നെ ഊഹിച്ചു.

പുരുഹൂതൻ— ആ പെണ്ണിന്ന വല്ല സംബന്ധക്കാരും
ഉണ്ടൊ. ഇഷ്കോള പഠിപ്പിച്ച എനിയും മതിയാക്കാ
റായിട്ടില്ലെ. ൟ നല്ല പെൺകിടാങ്ങളെ ഇങ്കിരി
യസ്സും പരിന്തിരിയസ്സും പഠിപ്പിച്ച വഷളാക്കുന്നത
വലിയ കഷ്ടംതന്നെ.

കിട്ടുണ്ണി— അടിയന കുറച്ച തിരക്കുണ്ട. വിടകൊള്ളാൻ
കല്പനയാകണം. തിരുമുമ്പാകെ അടിയൻ പിന്നെ
ഒരിക്കൽ വിടകൊണ്ട എല്ലാം തിരുമനസ്സിലുണ
ൎത്തിക്കാം.

കുബേരൻ—അത ശിക്ഷയായി— അതമതി— താൻ നാള
ത്തന്നെ ഒന്ന ഇങ്ങട്ടു വരണം. നോക്ക തന്നോട

11

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/93&oldid=194097" എന്ന താളിൽനിന്ന് ശേഖരിച്ചത്