താൾ:CiXIV269.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

80 അഞ്ചാം അദ്ധ്യായം

പുരുഹൂതൻ - നോം അതിനൊന്ന ചെയ്യേണ്ടതുണ്ട. അ
വിടെ ചെല്ലാനും പോരാനും ഒരു വഴി ഉണ്ടാക്കനം.
ആ പെണ്ണിന്ന സംബന്ധം ആലോചിച്ചാൽ എ
ല്ലാം നേരെയാകും. പിന്നെയെല്ലാം കരസ്ഥംതന്നെ.

കുബേരൻ - കരുവാഴ ആള സമൎത്ഥനാണ. നോക്ക ആ
യുക്തി ഇതവരെ തോന്നീല. ആ പെണ്ണിന്ന സം
ബന്ധം നോം ആയിക്കളയാം. കരുവാഴെക്ക അത
കൊണ്ട തരക്കേട ഒന്നും വരില്ല. തനിക്ക പാറുക്കു
ട്ടിപോരെ.

പുരുഹൂതൻ - പാറുക്കുട്ടിയുടെ കാൎയ്യത്തിൽ നോക്ക കന്മന
യുടെ സമ്മതം അത്രവേണൊ. കന്മനക്ക സംബ
ന്ധം. നോക്ക രഹസ്യം. അല്ലെങ്കിൽ നോക്ക സംബ
ന്ധം. കന്മനക്ക രഹസ്യം. പാറുക്കുട്ടിക്ക നോം രണ്ടാ
ളും രഹസ്യം. കന്മനക്ക എന്താണ മനസ്സ.

കുബേരൻ - സംബന്ധം ഏതായാലും നോക്കതന്നെ ഇ
രിക്കട്ടെ. കരുവാഴപറഞ്ഞോണം ആയിക്കോളു. സം
ബന്ധം നോക്ക തന്നെവേണം.

പുരുഹൂതൻ - ശിക്ഷ നല്ലകാൎയ്യം. നോക്ക രഹസ്യം മതി.
എന്നാൽ നോക്ക നോക്ക ഒന്ന പോയ്ക്കളയാം. പാറുക്കുട്ടി
യേയും കാണാലൊ.

ഇങ്ങിനെ പറയുന്ന മദ്ധ്യെ ദൈവഗത്യാ കിട്ടുണ്ണി എ
ന്തൊ സംഗതിവശാൽ അതിലെ വരുന്നതുകണ്ടു. കുബേ
രൻനമ്പൂരിക്ക ഇപ്പോളുണ്ടായ പരമാനന്ദം പറയേണ്ട
തില്ല. കിട്ടുണ്ണി അടുത്ത എത്തിയപ്പോൾ അവനെ കൈ
കൊണ്ട മാടിവിളിച്ചു. അവൻ ആൾ ബഹു രസികനും
സമൎത്ഥനുമാണ. പഞ്ചപുച്ശം അടക്കികൊണ്ട അടുക്കെ
വന്ന ഓച്ശാനിച്ചുനിന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/92&oldid=194096" എന്ന താളിൽനിന്ന് ശേഖരിച്ചത്