താൾ:CiXIV269.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

70 അഞ്ചാം അദ്ധ്യായം

അത്യന്തം സൂക്ഷ്മ ദൃഷ്ടിയും പരിചയവും ഉള്ളവരാക
കൊണ്ട ചിലേടങ്ങളിൽ ചില പെൺകുട്ടുകൾക്ക അസാ
ധാരണമായി അനുവദിക്കപ്പെട്ടു കാണുന്ന യാതൊരു
വിനോദത്തിന്നാട്ടെ സഹവാസത്തിന്നാട്ടെ ലേശം
ഇട കൊടുക്കാതെ ശൈശവം മുതൽ ഇവളെ ലാളിച്ചു വള
ൎത്തി വേണ്ടത്തക്ക വിദ്യാഭ്യാസത്തിൽ പ്രവേശിപ്പിക്ക
യാണ ചെയ്തിട്ടുള്ളത. തെമ്മാടികളായ ചെറുപ്പകാരുടെ
കഴുത്തിൽ കയറി കളിപ്പാനൊ പിൻ കാലങ്ങളിലേക്ക
വേണ്ടി വരുന്ന അപൂൎവ്വ വിദ്യകളും അവരിൽനി
ന്ന ശീലിപ്പാനൊ ൟ പെണ്ണിനെ കാണ്മാൻ പോലും
കൊടുത്തിട്ടില്ല. വിദ്യയിലും വയസ്സിലും അത്യന്തം വൃദ്ധ
നായി മനസ്സിനും ബുദ്ധിക്കും നല്ല പക്വത വന്നിട്ടുള്ള
ഒരു ശാസ്ത്രികളെ സംസ്കൃതം പഠിപ്പിക്കുവാനും അത പ്ര
കാരം തന്നെ എല്ലാ ഗുണങ്ങളും തികഞ്ഞിട്ടുള്ള ഒരു ഭാഗ
തരെ സംഗീതം ശീലിപ്പിക്കുവാനും കുഞ്ഞികൃഷ്ണമേ
നോൻ മാസപ്പടി കൊടുത്ത പ്രത്യേകം നിശ്ചയിച്ചിട്ടുണ്ട.
മേല്പറഞ്ഞ രണ്ടു വിഷയങ്ങളിലും ഇവൾക്ക സാമാന്യം
പരിചയവും വാസനയും നല്ല ഉത്സാഹവുമുണ്ടു. ഇപ്പോ
ൾ നാലു സംവത്സരമായിട്ട സ്കൂളിൽ ചേൎന്ന ഇംഗ്ലീഷും
പഠിച്ചു വരുന്നു. തുന്നലിൽ അതി വിദഗ്ദ്ധയായത കൊ
ണ്ട പാഠകശാലയിൽ നിന്ന രണ്ട മൂന്നു പ്രാവശ്യം പല
സമ്മാനങ്ങളും കിട്ടീട്ടുമുണ്ടു. ഇവളെപ്പറ്റി ഇപ്പോൾ
ഇതിലധികം എനിക്ക യാതൊന്നും പ്രസ്താവിക്കാനില്ല.
മാതാവിതാക്കന്മാൎക്ക തെല്ലു വക തിരിവ ഉണ്ടായാൽ തങ്ങ
ളുടെ പൈതങ്ങൾ ഒരിക്കലും വഷളായി പോകയില്ലെന്നു
പറയുന്നതിന്ന മീനാക്ഷിക്കുട്ടി ഒരു നല്ല ദൃഷ്ടാന്തമാ
കുന്നു. ആ ഭാഗം നിൎത്തി എനിയും കഥാപ്രസംഗത്തി
ലേക്കുതന്നെ പ്രവേശിപ്പാനാണു ഭാവിക്കുന്നത. നമ്മുടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/82&oldid=194086" എന്ന താളിൽനിന്ന് ശേഖരിച്ചത്