താൾ:CiXIV269.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

66 അഞ്ചാം അദ്ധ്യായം

വാനും വേണ്ടി അതി രഹസ്യമായ പല ഔഷധവും
നിറച്ചവെച്ചിട്ടുള്ള രണ്ട ആളുകളാണെന്ന തന്നെ പറ
യണം മുഖം യാതൊരു കോട്ടമൊ ചരിവൊ കൂടാതെ
ക്രമദീൎഘമായി പരന്ന മാംസളമായി മിനുമിനുത്ത ഉള്ളിൽ
നിറഞ്ഞുനിൽക്കുന്ന അനേകം ഭാവവിചാരങ്ങളെ അല്പാ
ല്പമായി പുറമെ പ്രകാശിപ്പിച്ചുംകൊണ്ടു അത്യന്തം പ്രസ
ന്നമായിരിക്കുന്നു. അധരോഷ്ടങ്ങളുടെ അഴകും ഭംഗിയും
അനുഭവരസികന്മാർക്കല്ലാതെ പറവാനും പ്രയാസമാണ.
സൌന്ദൎയ്യവതികളായ ചില യുവതികളും ദുൎല്ലഭം ചില
പ്രൌഢമാരും തങ്ങളുടെ ചുണ്ടിന്ന സഹജമായ വൎണ്ണം
മതിയായിട്ടില്ലെന്നും പുരുഷന്മാരുടെ മനസ്സിനെ വശീ
കരിപ്പാൻ ഇത്ര നന്നായിട്ടുള്ള ഒരു ഔഷധം മറ്റ യാ
തൊന്നും ഇല്ലെന്നും അന്ധാളിച്ച അധികം ജനം കൂടുവാ
നവകാശമുള്ള വല്ല അടിയന്തരസ്ഥലങ്ങളിലും പോകെ
ണ്ടിവരുന്ന സമയം ചുകന്ന മഷിപ്പൊടികൊണ്ട നിറം
പിടിപ്പിക്കുന്നതും കൂടക്കൂടെ ഉപയോഗിപ്പാൻ വേണ്ടി
ആവക സാധനം കടസാസ്സിലോ മറ്റൊ ചുരുട്ടി മടിക്കു
ത്തിൽ വെച്ച കൊണ്ടുപോകുന്നതും ചിലര അതകണ്ട
പരിഹസിക്കുന്നതും ഇവിടെ ചിലെടങ്ങളിൽ ൟയ്യിടെ
ഒരു സാധാരണ സമ്പ്രദായമായിരിക്കുന്നു. സ്ത്രീകളുടെ
ചാഞ്ചല്യമൊ ഇരിക്കട്ടെ ൟ ആഭാസപ്രവൃത്തിക്ക
അനുവദിച്ച അങ്ങാടിയിൽ പോയി മഷിപ്പൊടി വാങ്ങി
ക്കൊണ്ടന്ന തങ്ങളുടെ ഭാൎയ്യമാൎക്ക കൊടുക്കുന്ന വങ്കന്മാ
രായ ചില ഭർത്താക്കന്മാരുടെ ഇളിഭ്യത്വം വിചാരിച്ചാൽ
അവസാനമില്ല. അറുവഷളന്മാരായ ഇരപ്പാളികൾ എ
ന്ന മാത്രമെ ഞാൻ പറവാൻ കാണുന്നുള്ളൂ. എന്നാൽ
ആവക അന്ധാളിപ്പിന്നാകട്ടെ ജാള്യപ്രവൃത്തിക്കാകട്ടെ
ഇവൾക്ക യാതൊരവകാശവും കൊടുക്കരുതെന്ന വിചാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/78&oldid=194082" എന്ന താളിൽനിന്ന് ശേഖരിച്ചത്