താൾ:CiXIV269.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം അദ്ധ്യായം 65

മെന്നാണ പറയെണ്ടത. വണ്ടോടപോലെ കറുത്ത അത്യ
ന്തം സ്നിഗ്ദ്ധമായി എല്ലാ രോമവും ഒരുപോലെ സമദീൎഗ്ഘ
മായിരിക്കുന്ന തലമുടിയുടെ പുഷ്ടിയും വളൎച്ചയും ചുരു
ങ്ങിയ ൟ അവസരം കൊണ്ട അത അരയോളം എത്തി
അഗ്രം ചുരുണ്ടനിൽക്കുന്ന സ്ഥിതിയുംകൂടെ കണ്ടാൽ
ആലോചനകൂടായെ എനിയും വളരുന്നപക്ഷം കാലതാ
മസം അധികംകൂടാതെ നിലത്തോളം എത്തി അവിടെ
നിന്ന പിന്നെയും കീഴ്പെട്ട പോകുന്ന കാൎയ്യം കേവലം
അസാദ്ധ്യമാകകൊണ്ട അത്രോടംചെന്ന വഷളായി മട
ങ്ങി പോരുന്നതിനെക്കാൾ ഇപ്പോൾതന്നെ ഇവിടെ
നിന്ന പിൻവാങ്ങികളയുന്നതല്ലെ വളരെ നല്ലത എന്ന
വിചാരിച്ച മടങ്ങിപോരുവാനുള്ളഭാവമൊ എന്നതൊന്നും.
നെറ്റിത്തടത്തിന്റെ സുവിസ്താരവും അതിന്നടുത്ത ഉയ
ൎച്ചയും കണ്ടാൽ ഇവൾ അതന്യന്തം ബുദ്ധിശാലിയും
ഭാഗ്യവതിയും ആണെന്ന സാമുദ്രികാശാസ്ത്രത്തിൽ പരി
ചയമുള്ള യാതൊരുത്തനും നിസ്സംശയം അഭിപ്രായപ്പെ
ടാതിരിക്കയില്ല. നീണ്ടുതടിച്ച പുരികങ്ങൾ രണ്ടും മഷി
പോലെ കറുത്ത വളഞ്ഞ അന്യോന്യ സ്പൎശം കൂടാതെ
അകന്ന നിൽക്കുന്നതകണ്ടാൽ തലമുടിയുടെയും നെറ്റി
ത്തടത്തിന്റെയും അളവില്ലാത്ത സൌന്ദൎയ്യം മതിമറന്ന
മദിച്ച തങ്ങളിൽ പുളച്ചു കണ്ണുകളായ കുഴികളിൽ മറിഞ്ഞു
വീണുപോകാതെ ഇരിപ്പാൻ വേണ്ടി ഭംഗിയിൽ ഒരു
വിധം വെയിലികെട്ടി മുഖലാവണ്യവുമായുള്ള സഹവാ—
സത്തിന്ന മുടക്കംവരാതിരിക്കത്തക്കവണ്ണം നടുവിൽ ഒരു
പെരുവഴി വെച്ചുകൊടുത്തിട്ടുള്ളതൊ എന്നതോന്നും. അന്ത
സ്ഫുരിതകളായ അനേകം ശൃംഗാരചേഷ്ടകൾക്ക ഇരിപ്പി
ടമായ ഇവളുടെ കണ്ണുകൾ അതിധീരന്മാരായ പുരുഷ
ന്മാരുടെ മനസ്സിനെ ആകൎഷിക്കുവാനും വശീകരിക്കു


9

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/77&oldid=194081" എന്ന താളിൽനിന്ന് ശേഖരിച്ചത്