താൾ:CiXIV269.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

64 അഞ്ചാം അദ്ധ്യായം

ഇവർ അന്യോന്യം ഓരൊ നേരം പോക്കും പറഞ്ഞ
രസിച്ച നേത്രാനന്ദപ്രദമായ പല കാഴ്ചയും നോക്കി
ക്കൊണ്ടു നിൽക്കുമ്പോൾ ചിറയുടെ പടിഞ്ഞാറെഭാഗത്ത
നിന്ന മണി അടിക്കുന്ന ഒരു ശബ്ദം കേട്ടു. അല്പം താമ
സിച്ചപ്പോൾ സ്ക്കൂൾ പിരിഞ്ഞ അനവധി പെൺകുട്ടി
കൾ പുറത്തിറങ്ങി കൂട്ടംകൂട്ടമായി അങ്ങട്ടും ഇങ്ങട്ടും പോകു
ന്നത കണ്ടു. ൟ കാഴ്ച നമ്മുടെ നമ്പൂരിമാൎക്ക ബഹുരസം
തോന്നി. എങ്കിലും ചിറക്കടവുകളിൽ ഉലാവിക്കൊണ്ടു
നില്ക്കുന്ന തങ്ങളുടെ കണ്ണുകളെ ഇങ്ങിട്ട വിളിക്കുന്ന
കാൎയ്യം അത്ര വെടിപ്പുണ്ടൊ എന്നുള്ള ശങ്ക കലശലായി.
ഇതിനിടയിൽ പുസ്തകംമുതലായ്ത എടുത്തു കൊണ്ട മുമ്പിൽ
ഒരു ഭൃത്യനും പിന്നാലെ ഒരു പെൺകിടാവും ചിറയുടെ
വടക്കഭാഗത്തുകൂടി നേരെ കിഴക്കോട്ട വരികയായിരുന്നു.
ഇവളുടെ ചുരുക്കമായ ഒരു വിവരണം വായനക്കാൎക്ക
രുചികരമായിരിക്കുമെന്നു തോന്നുന്നു.

ഇവൾ കരിമരംകൊണ്ട അതിവിശേഷമായി കടഞ്ഞ
കാലിട്ടിട്ടുള്ള ഒരു ചെറിയ ഓലക്കുട ചൂടിയിരിക്കുന്നു. പ്രാ
യം ഏകദേശം പന്ത്രണ്ട വയസ്സുണ്ട. എങ്കിലും പ്രായ
ത്തെ കവിഞ്ഞനിൽക്കുന്ന വളൎച്ചയും ബാലദശയുടെ മീതെ
വഴിയുന്ന രൂപസൌന്ദൎയ്യവും കണ്ടാൽ ഏതാണ്ട ഒരു
പതിനഞ്ച വയസ്സ പ്രായമുണ്ടെന്ന തോന്നാതിരിക്കില്ല.
ഇവളെ ആകപ്പാടെ കണ്ടാൽ തലകുലുക്കിപ്പോകാത്ത പുരു
ഷന്മാർ ഇല്ലെന്നതന്നെയാണ ഞാൻ വിചാരിക്കുന്നത.
സ്ത്രീകളുടെ രൂപസൌന്ദൎയ്യവും വിലയും കണ്ടറിവാൻ
തക്ക സാമൎത്ഥ്യവും വേണ്ടത്തക്ക പരിചയവും ഉള്ള പരമ
രസികന്മാരായ പുരുഷന്മാരെ ഭ്രമിപ്പിക്കുവാൻ ഇവളുടെ
ഇപ്പോഴത്തെ മുഖശോഭയിൽ ഏതാനൊരംശം പോലും
ചിലവചെയ്യേണ്ടിവരുമെന്ന തോന്നുന്നില്ല. ദേഹപ്ര
കാശം ആമാടയുടെ വൎണ്ണത്തിൽ അല്പംകൂടെ ഏറും

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/76&oldid=194080" എന്ന താളിൽനിന്ന് ശേഖരിച്ചത്