താൾ:CiXIV269.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം അദ്ധ്യായം 63

നോക്കി അറിഞ്ഞല്ലാതെ യാതൊരു സ്ത്രീകളും ൟ ചിറയു
ടെ വടക്കഭാഗമുള്ള കടവുകളിൽ വന്നിറങ്ങുമാറില്ല. അല്പം
മാനവും മൎയ്യാദയും ഉള്ള സ്ത്രീകൾ അവിടെ പുരുഷന്മാർ
നിൽക്കുന്നുണ്ടെന്ന കണ്ടാൽ അടുത്ത കടവുകളിൽ എങ്ങും
വന്നിറങ്ങാതെ ജനബാഹുല്യം ഇല്ലാത്ത ചില മറക്കടവു
കളിലേക്ക പോയിക്കളകയാണ ചെയ്യുന്നത. നിൎല്ലജ്ജ
മാരും ദുർവത്തന്മാരും ആയ മറ്റുചില സ്ത്രീകൾ പുരുഷ
ന്മാരുണ്ടെന്നുകണ്ടാൽ മേൽപറഞ്ഞ അശോകത്തിന്റെ
അടുക്കെ ഉള്ള രണ്ടു കടവുകളിൽ അല്ലാതെ മറ്റെങ്ങും വ
ന്നിറങ്ങുകയില്ല. ൟ തരത്തിലുള്ള സ്ത്രീകളുടെ അവസ്ഥ
യെപറ്റി തെല്ലൊന്ന പ്രസ്ഥാപിക്കാതിരിപ്പാൻ മനസ്സ
വരുന്നില്ല. എണ്ണയും തേച്ച രണ്ടേമുക്കാൽ മുഴം കഷ്ടിച്ച
നീളമുള്ള ഓരൊ നേരിയ തോൎത്തമുണ്ടും ചുറ്റിയാണ ഇവ
രുടെ വരവ. കടവുകളിൽ വന്നിറങ്ങിയാലുള്ള കഥ പറ
യാതിരിക്കുന്നതാണ കുറെ നല്ലത. ലേശം ലജ്ജയൊ ശ
ങ്കയൊ കൂടാതെ ഇവർ മേലെ പടവിന്മേൽ കാലും ഉയ
ൎത്തിവെച്ചു വാകപ്പൊടി അത്ത മുതലായ സാധനങ്ങൾ
എടുത്ത ചില അവയവങ്ങളിൽ തേച്ച ചേറും മെഴുക്കും
കളയുന്നതും നാലുഭാഗത്തും നില്ക്കുന്ന പുരുഷന്മാരെ കൂട
ക്കൂടെ കടാക്ഷിക്കുന്നതും ഉള്ളപോലെ വിവരിച്ചെഴുതു
വാൻ എന്റെ മനസ്സ എന്നെ അനുവദിക്കുന്നില്ല. ഞാൻ
എന്തചെയ്യട്ടെ. നാഗരികത്വമുള്ള യാതൊരു മനുഷ്യന്മാ
രുടെ ഇടയിലും ൟ വക സമ്പ്രദായം ഇല്ലെന്ന എനിക്ക
നല്ല നിശ്ചയമുണ്ട. ശുദ്ധമെ മൃഗപ്രായം എന്ന മാത്രം
പറഞ്ഞാൽ മതി. ഇങ്ങിനെയുള്ള കാഴ്ചയും വേലയും കണ്ടു
കൊണ്ടാടാൻ വേണ്ടിയാണ നമ്മുടെ ൟ സരസന്മാർ
നേൎത്തതന്നെ വന്ന ഞെളിഞ്ഞ നില്ക്കന്നത,

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/75&oldid=194079" എന്ന താളിൽനിന്ന് ശേഖരിച്ചത്