താൾ:CiXIV269.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

58 നാലാം അദ്ധ്യായം.

യായാലും രാത്രി കാലത്ത പുരുഷനെ അന്വേഷിച്ചു
കൊണ്ട അങ്ങ ചെന്ന കാണുന്നില്ല. പുരുഷൻ ഇ
ങ്ങട്ട വന്ന പല വിദ്യായും പ്രയോഗിച്ച പാട നട
ക്കയല്ലെ ചെയ്യുന്നത് തെല്ലൊരടക്കവും മൎയ്യാദയും
ഗുണദോഷജ്ഞാനവും സമജീവികളിൽ സ്നേഹവും
പുരുഷന്മാൎക്കുണ്ടെങ്കിൽ വ്യഭിചാരം എന്ന ശബ്ദം
രാജ്യത്തിൽനിന്ന ഓടിപ്പോയ്ക്കളയും. അത കൊണ്ട
സ്ത്രീകളെ ദുഷിച്ചു പറയുന്ന പുരുഷന്മാർ തന്നെ
യാണ അവരെ വഷളാക്കി തീൎക്കുന്നത. വലിയേട്ട
ത്തിക്കഎന്ത തോന്നുന്നു.

ലക്ഷ്മിഅമ്മ—നീ പറഞ്ഞത ഏതാണ്ട ശരി തന്നെയാണ
എന്നാൽ ഈത പോലെ തന്നെ മറ്റെ ഭാഗവും പറ
യുമ്പോൾ സകല ദൂഷ്യവും സ്ത്രീകളിലാണെന്ന കാ
ണണം. ഏതായാലും നോം പറയുന്നതിന്ന വില
യില്ല. പുരുഷ്ന്മാരെ ദൂഷ്യം പറഞ്ഞുംകൊണ്ടു നാം
വഷളത്വം ചെയ്യേണമെന്നുണ്ടൊഅവരുടെ
നിലക്കു നിന്ന കളഞ്ഞാൽ ഈ വക യാതൊരാക്ഷേ
പത്തിന്നും പിന്നെ ഇട വരുന്നതല്ല. സ്ത്രീകളായ
നോം ആണ പ്രത്യേകിച്ചും സൂക്ഷിക്കേണ്ടത.

ഇവർ ഇങ്ങിനെ അന്യോന്യം സംസാരിച്ചു കൊണ്ടി
രിക്കുന്ന മദ്ധ്യെ ഗോപാലമേനവൻ എത്തി പടിപ്പുര
യിൽനിന്ന ആരെയോ വിളിക്കുന്നത കേട്ടു. മൂന്നു പേരും
അപ്പോൾ തന്നെ സംസാരം നിർത്തി ബദ്ധപ്പെട്ട എഴു
നീറ്റ അവരവരുടെ ഒരൊ പ്രവൃത്തിക്ക വെണ്ടി ഒരൊ
വഴിക്ക പോയി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/70&oldid=194074" എന്ന താളിൽനിന്ന് ശേഖരിച്ചത്