താൾ:CiXIV269.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം അദ്ധ്യായം 57

റ്റയെ വഞ്ചിച്ച അനൎത്ഥക്കുഴിയിൽ ചാടിക്കുന്ന
പുരുഷന്മാരാണ അറ വഷളന്മാർ. ഒന്നും അറി
യാത്ത ഈ സാധുക്കളെപ്പിടിച്ച ചക്രം തിരിക്കുന്ന
ൟ വകക്കാൎക്ക കുറ്റമില്ല. സ്ത്രീകൾക്കാണ സകല
ദൂഷ്യവും. ഇത മഹാ അന്യായം തന്നെ. അറിവും
യോഗ്യതയും എത്രൊക്കെ ഒരു പുരുഷന വർദ്ധിക്കു
ന്നുവൊ അത്രൊണ്ട അവന്ന വ്യഭിചാരവും അധി
കമായിട്ടാണ കാണുന്നത. എന്നാൽ ഈവക യാ
തോരു ദൂഷ്യവും ഇല്ലാത്ത യോഗ്യന്മാരായ പുരുഷന്മാർ
ദുൎല്ലഭം ഇല്ലെന്ന ഞാൻ പറയുന്നില്ല. ആ വകക്കാർ
സ്ത്രീകളുടെ കൂട്ടത്തിലും ധാരാളമുണ്ട. പക്ഷെ അധി
ക പുരുഷന്മാരും ശുദ്ധമെ വികൃതികളാണ. ചിലർ
ചെയ്യുന്ന വഷളത്വം അവരുടെയ സാമൎത്ഥ്യം കൊ
ണ്ടത്ര പ്രകാശിക്കുന്നില്ലായിരിക്കാം അത സാര
മില്ല. വഷളത്വം ചെയ്യുന്നുണ്ടൊ എ്ന മാത്രമെ
നോക്കേണ്ടതുള്ളൂ. അറിവുണ്ടായിട്ടും ഈ വക തോ
ന്ന്യാസം ചെയ്യുന്നതല്ലെ അധികമായ കുറ്റം?
സ്ത്രീകൾ വ്യഭിചരിക്കുന്നു. അത നേര തന്നെ.
ആരാണ് വ്യഭിചരിപ്പിക്കുന്നത? അറിവും യോഗ്യ
തയും തികഞ്ഞ മഹാനുഭാവന്മാരാണന്ന നടി
ക്കുന്ന പുരുഷന്മാരല്ലെ? പുരുഷന്മാർകൂടാതെ സ്ത്രീ
കൾക്ക വ്യഭിചരിപ്പാൻ കഴികയില്ലെന്നുള്ളത തീൎച്ച
യാണ. എന്നാൽ ചില പുരുഷന്മൎക്ക അതും ആവ
ശ്യമില്ലെല്ലോ. അവര എടുക്കുന്നത തൊഴിലല്ലെ?
എന്തെല്ലാം മാതിരി തോന്ന്യാസങ്ങളാണ ചില പരമ
യോഗ്യന്മാർ ചെയ്ത വരുന്നത. യോഗ്യത കൂടും
തോറും ആഭാസത്വം വൎദ്ധിച്ചാണ കാണുന്നത
എനിയും ഒരു ഭേദമുണ്ട. സ്ത്രീ എത്ര തന്നെ കുലടയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/69&oldid=194073" എന്ന താളിൽനിന്ന് ശേഖരിച്ചത്