താൾ:CiXIV269.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

56 നാലാം അദ്ധ്യായം

തിരിവുണ്ടെന്നല്ല വെച്ചിട്ടുള്ളത. ഗുണദോഷ
ജ്ഞാനം, വേണ്ടത്തക്ക വിദ്യാഭ്യാസം, കൌശലം,
വാക്കസാമൎത്ഥ്യം ഇതെല്ലാം അവർക്കാണ വളരെ
അധികം ഉള്ളത്. പല രാജ്യങ്ങളിലും സഞ്ചരിച്ചും
പല യോഗ്യന്മാരുമായി സഹവാസം ചെയ്തും
പല അനീതികളും അക്രമങ്ങളും കണ്ടും കേട്ടും അറി
ഞ്ഞ വേണ്ടത്ര അറിവ സമ്പാദിക്കുവാനും അത
മൂലം വേണ്ടാത്ത അഴിമതികളെ അകറ്റി നേർ
വഴിയിൽ കടന്ന മൎയ്യാദപ്രകാരം പ്രവൃത്തിപ്പാനും
പുരുഷന്മാൎക്ക എല്ലാംകൊണ്ടും നല്ല തരമുണ്ട. സ്ത്രീക
ൾക്ക ആ വക യാതോരു പരിചയത്തിന്നാകട്ടെ
സഹവാസത്തിന്നാകട്ടെ അശേഷം അവസരവും
സ്വാതന്ത്ര്യ വും പുരുഷന്മാർ കല്പിച്ചിട്ടില്ല. അതുകൊ
ണ്ട മിക്ക സ്ത്രീകളും മൂഢന്മാരാണെന്നും തീൎച്ചതന്നെ
യാണ. ബുദ്ധിയും സാമൎത്ഥ്യവും ഉള്ള ആളുകൾ
യുക്തിയുക്തമായി സംസാരിക്കുന്നത കേൾക്കുമ്പോ
ൾ ബുദ്ധി കുറഞ്ഞ ജനം അത ശരിയാണെന്ന
വിശ്വസിച്ച അന്ധാളിച്ചു പോകുന്നതും സാധാര
ണയാണ. എന്നാൽ പുരുഷന്മാർ ഈ വക തോ
ന്യാസത്തിന്നും വഷളത്വത്തിന്നും പോകരുതെന്ന
തീച്ചപ്പെടുത്തിക്കളയുന്ന പക്ഷം രാജ്യത്തിൽ പി
ന്നെ എങ്ങിനെയാണ വ്യഭിചാരം ഉണ്ടാകുന്നത?
സ്ത്രീകളെ വഷളാക്കിത്തീർത്ത വ്യഭിചാരം മുഴുവനും പുരുഷ
ന്മാരാണ്. സ്ത്രീകൾ സ്വതെ യാതോരു പരിച
യവും ഇല്ലാതെ പുരുഷന്മാരുടെ വാക്ക കോട്ടു മലച്ച
പൊകത്തക്ക മഹാ സാധുക്കളല്ലെ? പാല തക്കിടിയും
പറഞ്ഞ വിശ്വസിപ്പിച്ച അറിവില്ലാത്ത ഇവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/68&oldid=194072" എന്ന താളിൽനിന്ന് ശേഖരിച്ചത്