താൾ:CiXIV269.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം അദ്ധ്യായം 55

ന്നത്. സൂക്ഷ്മം വിചാരിച്ചാൽ പുരുഷന്മാരെയാണ
അധികം കുറ്റം പറയണ്ടത. അത ചെയ്ത കാണു
ന്നില്ല. ഇത കേവലം അന്യായവും അനീതിയും
അല്ലെ.

ലക്ഷ്മിഅമ്മ— കാൎയ്യത്തിന്റെ പരമാൎത്ഥം വിചാരിച്ചാൽ
രണ്ടു കൂട്ടരും അപരാധികൾ തന്നെ. എങ്കിലും
സ്ത്രീകളുടെ തുമ്പില്ലാത്തരം കൊണ്ടു അവർ മാത്ര
മല്ല. അവരുടെ വംശം മുഴുവനും കൂടി ചീത്തിയായി
പ്പോവാൻ ഇടയുണ്ടെന്ന കണ്ടിട്ട പണ്ടുള്ള മഹാ
യോഗ്യന്മാർ സ്ത്രീകളെയാണ അധികമായി നിഷ്ക്ക
ൎഷിച്ചിട്ടുള്ളത. പുരുഷൻ ആ വക യാതോര അശു
ദ്ധിയും ഇങ്ങട്ട സ്വീകരിക്കത്തക്ക ഒരു പാത്രമല്ല
. അഥവാ ഉണ്ടെങ്കിൽ തന്നെ പ്രായശ്ചിത്തം മുത
ലായത കൊണ്ട ശുദ്ധി വരുത്താവുന്നതുമാണ. എ
ന്നാൽ സ്ത്രീകളുടെ നേരെ വിപരീതമായിട്ടാണ.
അവർ സ്വീകാര പാത്രമായ്ത കൊണ്ട അത ഒരു
വിധത്തിലും ശുദ്ധീകരിപ്പാൻ പ്രയാമമായിട്ടുള്ള
താണെന്ന മാത്രമല്ല അത നിമിത്തം ദുഷ്പ്രജകൾ
വൎദ്ധിച്ച വംശം മുടിഞ്ഞു പോവാനും കൂടെ ഇട
യുണ്ട. ഇതെല്ലാം വിചാരിച്ചിട്ടാണ സ്ത്രീകളെ
പ്രത്യേകിച്ച നിൎബന്ധിച്ചിട്ടുള്ളത.

പാറുക്കുട്ടി— ൟ സംഗതി ഒരു മതിയായ സമാധാനമാ
ണെന്ന എനിക്ക തോന്നുന്നില്ല. സ്ത്രീകളായിരുന്നു
പണ്ടത്തെ സ്മൃതികൎത്താക്കന്മാരെങ്കിൽ അവർ
നിശ്ചയമായിട്ടും പുരുഷന്മാരെ ആയിരുന്നു അധി
കം നിർബന്ധിക്കുന്നത. എല്ലാ വഷളത്വവും പുരുഷ
ന്മാരാണ ഉണ്ടാക്കി തീൎക്കുന്നത. പുരുഷന്മാൎക്ക സ്ത്രീ
കളെക്കാൾ എല്ലാ സംഗതികൊണ്ടും അധികം വക

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/67&oldid=194071" എന്ന താളിൽനിന്ന് ശേഖരിച്ചത്