താൾ:CiXIV269.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

54 നാലാം അദ്ധ്യായം

പെൺകിടാവ ഇങ്ങിനെ വഷളായിപ്പോയല്ലൊ!
ൟ ജ്യേഷ്ടക്ക എനി തൂങ്ങിച്ചത്തകളയുന്നതാണ
നല്ലത. ഇതിനെല്ലാം ധൈൎയ്യം വരുന്നത വലിയ
ആശ്ചൎയ്യം തന്നെ. പെറുക്കി നടന്നാലും വേണ്ടില്ല.
വല്ലവരുടെ മുറ്റം അടിച്ചാലും വേണ്ടില്ല. ൟവക
ക്കൊന്നും മനസ്സ വരാതിരിക്കട്ടെ ൟശ്വര.

ലക്ഷ്മി അമ്മ—പെൺകുട്ടികളായാൽ ആദ്യം തന്നെ നല്ല
അടക്കവും മൎയ്യാദയും പഠിപ്പിക്കണം. കണ്ടവരുടെ
കഴുത്തിൽ കയറി കളിക്കാൻ വിടരുത അതിന ഒന്നാ
മത അഛൻമാൎക്ക തെല്ല വക തിരിവാന കാൎയ്യമാ
യിട്ട വേണ്ടത. രണ്ടാമത വീട്ടിലുള്ള പുരുഷന്മാ
രുടെ കണ്ണും ചെവിയും കുറെ നന്നായിരിക്കണം
കണ്ട തെമ്മാടികളെ പിടിച്ച സംബന്ധം വെപ്പി
ക്കരുത. തോന്യാസം വല്ലതും കണ്ടാൽഅന്നന്നേരം
തന്നെ നല്ല അമൎച്ച കൊടുക്കണം. എന്നാൽ ൟ
വക യാതൊന്നും കാണ്മാനൊ കേൾപ്പാനൊ സംഗ
തി വരുന്നതല്ല.

പാറുക്കുട്ടി— അതൊക്കെ ശരി തന്നെ. എന്നാൽ ഇതെല്ലാം
ആകപ്പാടെ വിചാരിച്ച നോക്കുമ്പോൾ എനിക്ക
വലിയൊര സംശയമായിരിക്കുന്നു. വലിയേട്ടത്തി
നേരത്തെപ്പോലെ ദ്വേഷ്യപ്പെട്ടില്ലെങ്കിൽ ഞാൻ
അത എന്താണെന്ന പറയാം.

ലക്ഷ്മിഅമ്മ—എന്താണ നിണക്ക ഒരു വലിയ സംശയം
വന്നത? കാൎയ്യം പറയുന്നതിന്ന ദ്വേഷ്യപ്പെടാനു
ണ്ടൊ? പറഞ്ഞൊളു.

പാറുക്കുട്ടി— ഈ വകക്കാൎയ്യത്തിൽ സ്ത്രീപുരുഷന്മാരെ ഒരു
പോലെ തെറ്റുകാരാണ. എന്നാൽ സ്ത്രീകളെ മാത്ര
മാണ നിഷ്കർഷിച്ചും പരിഹസിച്ചും കാണു

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/66&oldid=194070" എന്ന താളിൽനിന്ന് ശേഖരിച്ചത്