താൾ:CiXIV269.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

52 നാലാം അദ്ധ്യായം

ഒരു പടി തല്ലി. ഉടുത്ത സോമനും പറച്ച ചീന്തി
യാതൊര വസ്ത്രബന്ധവും കൂടാതെ ഒടുവിൽ തൂക്കി
യടുത്ത വടക്കെ മുറ്റത്തെ എച്ചിൽ കുഴിയിൽ വലി
ച്ചിട്ടു. വാതിലും അടച്ച കൊച്ചമ്മാളുവിന്റെ കയ്യും
പിടിച്ച അറയിലേക്ക ചെന്നു. വിളക്കും കൊളു
ത്തി ദോശയും വടയും എടുത്ത മൂന്ന പേരും കൂടി
ഓരോന്ന പറഞ്ഞ ചിരിച്ച തിന്നാൻ തുടങ്ങി.
അയ്യാപ്പട്ടർ എച്ചിൽ കുഴിയിൽ കുറെ നേരം കിടന്ന
തിന്റെ ശേഷം ഒരു വിധെന ഉരുണ്ടു പിരണ്ടു
എഴുനീറ്റ അടികൊണ്ട വേദനയൊടും വല്ലവരും
കാണുമെന്നുള്ള നാണത്തോടും മരണ ഭയത്തോടും
കേവലം നഗ്നനായിട്ട ഓട്ടം തുടങ്ങി. ഇടവഴി
യിൽ ചാടുമ്പഴക്ക അവിടെ ഈ സാധുവിന ഇതി
ലധികം പൊറുതിമുട്ടായി. കോമൻ നായരുടെ ഉപ
ദേശപ്രകാരം ഇദ്ദേഹത്തിന്റെ വരവും കാത്ത പച്ച
ച്ചാണകം ഉരുട്ടി കയ്യിൽ പിടിച്ചുംകൊണ്ട ഒളിച്ച
നിന്നിട്ടുണ്ടായിരുന്ന ചില പോക്കിരിപ്പിള്ളര പി
ന്നാലെ ഓടി ചാണകം കൊണ്ട കാർൎക്കോടകനെ
എറിയും പോലെ എറിഞ്ഞു ആൎപ്പും വിളിയും കൂട്ടി.
ചിറയുടെ നാലു ഭാഗത്തും കിടന്നിട്ടുണ്ടായിരുന്ന
കാളകളും പശുക്കളും ഈത്തിരക്കും കോലാഹലവും
കേട്ടു പേടിച്ച അങ്ങട്ടും ഇങ്ങട്ടും പാച്ചിലായി. നാലു
പുറത്തും ഉള്ള ആളുകൾ ഈ നിലവിളിയും ആൎപ്പും
കേട്ട മണ്ടി വന്നപ്പോൾ മുമ്പിൽ നഗ്നരൂപനായ
അയ്യാപ്പട്ടരും പിന്നാലെ പത്തു പതിനഞ്ച കുട്ടികളും
കൂടി ഓടുന്നത കണ്ട ഇതോടെ കള്ളനാണെന്ന
വിചാരിച്ച “കള്ളനിതാ—കള്ളനിതാ—പിടിച്ചൊ— പിടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/64&oldid=194068" എന്ന താളിൽനിന്ന് ശേഖരിച്ചത്