താൾ:CiXIV269.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം അദ്ധ്യായം 51

പാറുക്കുട്ടി— കണ്ടാട്ടെ കൊച്ചമ്മാളൂന്റെ സാമർത്ഥ്യം.
പിശ്ശാങ്കത്തിയുണ്ടെങ്കിൽ അത മെല്ലെ വാങ്ങി സൂ
ക്ഷിക്കണം എന്ന വിചാരിച്ചിട്ടാണ. അടക്ക മുറി
ക്കാനാണെന്ന പറഞ്ഞത ശുദ്ധ നുണയാണ— മൊര
ച്ചിക്കള്ളത്തി തന്നെ.

നാണിഅമ്മ— പിശ്ശാങ്കത്തിയില്ലെന്ന പറഞ്ഞപ്പോൾ
അവൾ അയ്യാപ്പട്ടരെ പിന്നെയും ഒരുപടി ശകാ
രിച്ചു— “വല്ല ദിക്കിലും പോകുമ്പോൾ എന്തെങ്കിലും
ഒരായുധം കൂടി കയ്ക്കൽ വേണ്ടതല്ലെ?” എന്ന പറ
ഞ്ഞു കുറെ കളിയടക്ക എടുത്ത വെറ്റിലത്തട്ടിലിട്ട
കൊടുത്തു. “സ്വാമി മുറുക്ക കഴിക്കുമ്പഴെക്ക ഞാൻ
അടുക്കിളയിൽനിന്ന കുറെ വെള്ളം കൂട കൊണ്ടുവ
രട്ടെ” എന്ന പറഞ്ഞ വിളക്കും എടുത്ത അടുക്കിളയി
ലേക്കു പോയി— അയ്യാപ്പട്ടർ കൊച്ചമ്മാളൂനേയും
നോക്കിക്കൊണ്ട അറയുടെ ഉമ്മറപ്പടിയിന്മേലും
കുത്തിരുന്നു. അടുക്കിളയിലെത്തിയ ഉടനെ വിളക്ക
കെട്ടുപോയി എന്ന ഭവത്തിൽ കൊച്ചമ്മാളു അത
ഊതിക്കളഞ്ഞു. പട്ടൎക്ക അത വലിയ പരിഭ്രമമായി.
കൊച്ചമ്മാളു ഇരുട്ടത്ത വല്ലതും തടഞ്ഞ വീഴുകയൊ
വല്ലതിനോടും തല തട്ടിപ്പോകുയൊ ചെയ്യും എന്ന
ഭയപ്പെട്ട അയ്യാപ്പട്ടരും ക്ഷണത്തിൽ അടുക്കിള
യിൽ എത്തി– കൊച്ചമ്മാളൂനെ തപ്പിത്തുടങ്ങി. അവ
ളപ്പോൾ ഒരു വാതിലിന്റെ മറവിൽ പതുങ്ങിനി
നിന്നുകളഞ്ഞു— അയ്യാപ്പട്ടര തപ്പിത്തപ്പി ഒടുവിൽ ചെ
ന്ന പിടിച്ചത കോമൻ നായരെയാണ. കോമൻ
നായര അയ്യാപ്പട്ടരുടെ കുടുമ്മ ചുറ്റിപ്പിടിച്ച പിര
ടിക്ക രണ്ടു മൂന്നു തല്ലുമ്പഴക്ക സഹായത്തിന്നു കണ്ടു
ണ്ണിമോനോനും വന്നു കൂടി. രണ്ടാളും കൂടി പട്ടരെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/63&oldid=194067" എന്ന താളിൽനിന്ന് ശേഖരിച്ചത്