താൾ:CiXIV269.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

50 നാലാം അദ്ധ്യായം

ഒടുവിൽ കൊച്ചമ്മാളൂനെ പറഞ്ഞ സ്വാധീനപ്പെ
ടുത്തി.

പാറുക്കുട്ടി— കഷ്ടം തന്നെ! കൊച്ചമ്മാളു ഇവരെകൊണ്ട
പട്ടരെ പ്രഹരവും കഴിപ്പിച്ചൊ? ഇവൾ എന്തൊര
രാക്ഷസിയാണ! നാഗപടത്താലി ഉണ്ടാക്കിച്ച കൊ
ടുത്തിട്ട എനിയും ഒരു മാസം തികഞ്ഞിട്ടില്ലെല്ലൊ.

നാണിഅമ്മ— കോമൻ നായരും കുണ്ടുണ്ണി മേനോനും
കൂടി അയ്യാപ്പട്ടര വരുന്നതിന്ന മുമ്പായിട്ട തന്നെ
അവിടെ എത്തി. ഓരോന്ന പറഞ്ഞു രസിച്ചും
കൊണ്ടിരിക്കുന്ന മദ്ധ്യെ നിശ്ചയപ്രകാരം ഏക
ദേശം പത്തുമണിക്ക അയ്യാപ്പട്ടരും എത്തി. പതിവ
പോലെ പുറത്തെ വാതിലിന്ന പതുക്കെ മുട്ടി. കൊ
ച്ചമ്മാളു മറ്റവര രണ്ടാളേയും അടുക്കിളിയിൽ
ആക്കീട്ട മെല്ലേ വാതിൽ തുറന്ന കൊടുത്തു. അയ്യാ
പ്പട്ടര അകത്ത കടന്നതിന്റെ ശേഷം വാതിലും
അടച്ച അകത്ത കടന്നതിന്റെ ശേഷം വാതിലും
അടച്ച തഴുതിട്ടു. അയാൾ കൊണ്ടുവന്നിട്ടുണ്ടായി
രുന്ന ദൊശയും വടയും കൊച്ചമ്മാളുവിന്റെ കയ്യിൽ
കൊടുത്തു. അറയിൽ കടന്നു തോൎത്തു മുണ്ടും വിരിച്ച
നിലത്തിരുന്നു. കൊച്ചമ്മാളു നേരം വയികിയ
തിന്ന പട്ടരെ കുറെ ശകാരിച്ചു. അയ്യാപ്പട്ടൎക്ക അത
കൎണ്ണാമൃതമായിരുന്നു. കൊച്ചമ്മാളു പിന്നെ ചിരി
ച്ചുംകൊണ്ട വെറ്റിലത്തട്ടെടുത്ത അയ്യാപ്പട്ടരുടെ
മുമ്പിൽ വെച്ച അടക്ക മുറിക്കാനാണെന്നുള്ള ഭാവ
ത്തിന്മേൽ “പിശ്ശാങ്കത്തി ഇല്ലെ” എന്നു ചോദിച്ചു.
നടക്കുന്ന ദിക്കിലൊക്കെയും ഒരു മടക്കക്കത്തിയും
കൊണ്ട നടക്കുന്ന ൟ ശനിപ്പിഴക്കാരൻ സ്വാമി
ഇന്നലെ കഷ്ടകാലം കൊണ്ട അത എടുത്തിട്ടുണ്ടാ
യിരുന്നില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/62&oldid=194066" എന്ന താളിൽനിന്ന് ശേഖരിച്ചത്