താൾ:CiXIV269.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം അദ്ധ്യായം 49

പാറുക്കുട്ടി— ഇതൊക്കെന്റെ ചെവിക്ക പുത്തരിയായിരി
ക്കുന്നു. ഒരു സ്ത്രീയോട രണ്ട നാല പേർ കൂടി യോ
ജിച്ച സംബന്ധം നടത്തി വരുന്നതാണ ഇതിലെ
ല്ലാറ്റിലും വെച്ച രസികത്വം. നായ്ക്കളാണെങ്കിൽ
കൂടി തമ്മിൽ കടിപിടി കൂടും അത്രയും കൂടി ഉളുപ്പും
മാനവും ഇല്ലാത്ത ഈ വക ചേട്ടകളാണ സ്ത്രീകളെ
ഇത്ര താന്തോന്നികളാക്കി തീൎക്കുന്നത. ഇവി
ടെ നിന്ന വല്ല ദിക്കിലും മാറിപ്പാൎക്കുന്നതാണ
കുറെ ഭേദം. എന്നാൽ ൟഅവമാനമായ നടവ
ടികളൊന്നും കേൾക്കാതേയും കാണാതേയും എങ്കിലും
കഴിക്കാമായിരുന്നു.

ലക്ഷ്മിഅമ്മ— എന്നിട്ടൊ? എന്തല്ലാണ ഇന്നല രാത്രി
ഉണ്ടായത? എല്ലാരും കൂടി എച്ചിലില കണ്ട നായ്ക്കളെ
പ്പോലെ കടി പിണഞ്ഞുവൊ? കഷ്ടം! തുമ്പില്ലാ
ത്തരം ദിവസം പ്രതി വൎദ്ധിച്ചാണ കാണുന്നത്!.

നാണിഅമ്മ— എമ്പ്രാന്തിരി ഇന്നലെ വരില്ലെന്ന കണ്ടിട്ട
അയ്യാപ്പട്ടര നേരത്തെ തന്നെ പറഞ്ഞ ശട്ടം കെട്ടി
യിരുന്നു. അയാളുടെ പോക്കും വരവും കോമൻ
നായൎക്കും കുണ്ടുണ്ണി മേനോനും കുറെ നാളായിട്ട
ബഹു നീരസമാണത്രെ. പട്ടരെ പല വിധ
ത്തിലും പ്രഹരം കഴിച്ച വിടാൻ ഇവര തരം നോ
ക്കി ഇരിക്കയായിരുന്നു. രണ്ടാളും പുറമെ അതി
സ്നേഹമായിരുന്നതകൊണ്ട അദ്ദേഹത്തിന്ന ൟ
ഒര ശങ്ക തന്നെ ഉണ്ടായിരുന്നില്ല. അയ്യാപ്പട്ടര
ശട്ടം കെട്ടിപ്പോയ വിവരം കോമൻ നായര എങ്ങി
നെയൊ മനസ്സിലാക്കീട്ട കുണ്ടുണ്ണി മേനോനെ
ആളെ അയച്ച വരുത്തി വിവരം ഒക്കെ പറഞ്ഞു
പട്ടരെ ചതിക്കാൻ വേണ്ടി പലതും ആലോചിച്ചു.

7

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/61&oldid=194065" എന്ന താളിൽനിന്ന് ശേഖരിച്ചത്