താൾ:CiXIV269.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലം അദ്ധ്യാം 45

കണ്ടിട്ട പണ്ടഒരു സന്യാസിപ്രദോഷവ്രതം ഉപേ
ക്ഷിച്ച കഥ നാണിഏട്ടത്തി കേട്ടിട്ടില്ലായിരിക്കും.

നാണിഅമ്മ— നോമ്പുണ്ടായിരുന്നോ എന്തൊ— അതൊ
ന്നും എനിക്ക നിശ്ചയമില്ല. ഉണ്ടെങ്കിൽതന്നെ അത
എമ്പ്രാന്തിരിയെ ബൊദ്ധ്യം വരുത്താനെ ഉണ്ടായി
രുന്നുള്ളു. എമ്പ്രാന്തിരിക്ക ഇന്നലെ നോമ്പാണെ
ന്നുള്ള വിവരം അയ്യാപ്പട്ടര നേരത്തെതന്നെ അറി
ഞ്ഞിട്ടൂണ്ടായിരുന്നു.

ലക്ഷ്മിഅമ്മ— അയ്യാപ്പട്ടര അവിടെയും ചെന്ന വശായൊ
നാലയ്യായിരം ഉറുപ്പികയുടെ സ്വത്ത അപ്പാത്തരപ
ട്ടര അതി പ്രയത്നംചെയ്ത സമ്പാതിച്ചിട്ടുള്ളത മുഴു
വനും അയ്യാപ്പട്ടര കണ്ട പെണ്ണുങ്ങൾക്ക ഒന്നരയും
പട്ടക്കരയും വാങ്ങിക്കൊടുത്ത തീൎത്തു. ഇ
പ്പോൾ ഒരു കാശിനും ഗതിയില്ലാതായി. മഠവും
പറമ്പും ഇവിടുത്തെ ഗോപാലന ഇയ്യിടെ എഴുനൂ
റ്റമ്പത ഉറുപ്പികക്ക പണയമാണ. അതു കൂടാതെ
ഓരോരുത്തൎക്ക പത്തും അമ്പതും ആയിട്ട ഒന്നരണ്ടാ
യിരത്തിന്റെ സുമാറ വേറെയും കടമുണ്ട.

പാറുക്കുട്ടി— കൊച്ചമ്മാളു ഈയ്യിടെ ഒരുകൂട്ടം നാഗപടത്താ
ലിയും രണ്ട മൊഴവളയും പണിചെയ്യിച്ചിട്ടൊണ്ട.
ഇന്നാളൊരു ദിവസം അമ്പലത്തിൽ തൊഴാൻ വന്ന
പ്പോൾ കെട്ടിയൂകണ്ടു. പണി തരക്കേടില്ല. നാഗ
പടത്താലി അയ്യാപ്പട്ടര പണിചെയ്യിച്ച കൊടുത്ത
താണെന്ന കേട്ടു. മൊഴവള വേറെ ആരൊ ഒന്ന
രണ്ടാളകൂടി ഓഹരി ഇട്ട എടുത്ത ഉണ്ടാക്കിച്ചതാണ
പോൽ. ഇതുകൂടാതെ അവൾ അയ്യഞ്ചുറുപ്പിക ഒരു
കുറിക്കും വെക്കുന്നുണ്ട. ഇയ്യിടെ കൊച്ചമ്മാളൂന
നല്ല സമ്പാദ്യം ഉണ്ട. പത്ത ആയിരം ഉറുപ്പികെ
ടെ സ്വത്ത സമ്പാദിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/57&oldid=194061" എന്ന താളിൽനിന്ന് ശേഖരിച്ചത്