താൾ:CiXIV269.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

44 നാലാം അദ്ധ്യായം

ശാന്തിക്ക പോണ്ട" എന്ന കൊച്ചമ്മാളു പറയുന്ന
തായാൽ അയാൾക്ക ആക്കാൎയ്യത്തിൽ അപ്പീ
ലില്ല. കൊച്ചമ്മാളുനെ എമ്പ്രാഞ്ഞിരിക്ക അത്ര ഉണ്ട
ഭ്രമം.

ലക്ഷ്മിഅമ്മ — അതതന്നെയാണ ഇത്ര തോന്ന്യാസം. വല്ല
അടിച്ചുതളിക്കാരത്തികളെയൊ ദാസികളെയൊ രഹ
സ്യം പിടിച്ചു നടക്കുന്ന കണ്ട ശാന്തിക്കാരെയൊ
പട്ടന്മാരെയൊ പിടിച്ച സംബന്ധാക്കിച്ചാലുള്ള ഫ
ലമാണിതൊക്ക. വീട്ടിലുള്ള പുരുഷന്മാരെ ഇത്തിരി
ഭയം വേണം. അല്ലെങ്കിൽ ഭൎത്താവ് അല്പം ഉളുപ്പം
മാനവും ഉള്ളവനായിരിക്കണം.
ഇതരനണ്ടുമില്ലാത്ത
ദിക്കിൽ സ്രീകളുടെ നായാട്ടതന്നെയാണ. എന്ത
ല്ലാണ കാട്ടി കൂട്ടിയത?

നാണി അമ്മ— എനിക്ക ഇത് പറപാൻതന്നെ നാണായി
രിക്കുന്നു. ഇവളെന്തൊരു തെപിടിശ്ശിപ്പെണ്ണാണ?
എങ്ങിനെയാണ ഇതിനൊക്ക ധൈൎയ്യം വരുന്നത?

പാറുക്കുട്ടി— നാണി ഏട്ടത്തിക്ക അത് പറവാൻതന്നെ
നാണമായിരിക്കുന്നു. എനാൽ കൊച്ചുമ്മാളുന അ
തചെയ്യാനെത്ര നാണം വേണം? ഉണ്ടായ കഥ
യല്ലെ ? നാണിഏട്ടത്തി പിന്നെ മടിച്ചിട്ടെന്താണ?

നാണിഅമ്മ — ഇന്നലെ ശങ്കരനെമ്പ്രാന്തിരിക്ക ഏകാദശി
നോമ്പായിരുന്നു. അത കൊച്ചമ്മാളുന നല്ലതയി.

ലക്ഷ്മി അമ്മ— കൊച്ചമ്മാളുന ഏകാദശിനോമ്പില്ലയായി
രുന്നൊ? കൊച്ചമ്മാളുനെ ഏകാദശിനോൽക്കാതെ
ഏമ്പ്രാന്തിരി വിടാറില്ലെല്ലൊ ?

പാറുക്കുട്ടി — കൊച്ചമ്മാളുപക്ഷെ വിളക്കവെച്ച ഉടനെത
ന്നെ പാരണ കഴിച്ചിയിരിക്കും. അല്ലാഞ്ഞാലിതി
നൊക്കെ എങ്ങിനെയാണ തരം. പന്നിഎറച്ചി

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/56&oldid=194060" എന്ന താളിൽനിന്ന് ശേഖരിച്ചത്