താൾ:CiXIV269.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

42 നാലാം അദ്ധ്യായം

നല്ല സൌഷ്ടവവുംഉണ്ട്. നാണിഅമ്മ അല്പം കൃശയാ
ണ എങ്കിലും ശരീരശക്തിക്കും സൌന്ദൎയ്യത്തിന്നും യാതൊ
രു കുറവും ഇല്ല. മുഖം ശൃംഗാര രസം നിറച്ചുവെച്ചിട്ടുള്ള
ഒരു പാത്രമാണെന്നതന്നെ പറയണം. പാറുക്കുട്ടിഅമ്മ
ക്ക രൂപലാപണ്യം ഇവർ രണ്ടുപേരിലും കുറെ അധികം
കൂടും. അത് താരുണ്യത്തിന്റെ മദ്ധ്യദശകൊണ്ടാണെന്ന
വായനക്കാർ വിചാരിച്ചുപോകരുത. കണ്ണിന്റെ ഭംഗി
യും മുഖസൌന്ദൎയ്യവും കണ്ടാൽ അഞ്ചിപ്പോകാത്ത വല്ല പു
രുഷന്മാരും ഉണ്ടൊ എന്ന എനിക്ക വളരെ സംശയമാണ
. രണ്ട പ്രസ്പം കഴിഞ്ഞിരിക്കുന്നു എങ്കിലും കണ്ടാലത
ലേശം തോന്നുകയില്ല. ബഹുസുന്ദരിയാണെന്ന സ്ത്രീഗു
ണം അറിയുന്ന എല്ലാ രസികന്മാരും ഒരുപോല അഭി
പ്രായപ്പെടും. മേൽപറഞ്ഞ സഹോദരിമാർ ഗുരുലഘുത്വ
ങ്ങൾക്ക് യാതൊരു കുറവും കൂടാതെ ഓരൊ നാട്ടവൎത്തമാനം
പറഞ്ഞു രസിച്ചുകൊണ്ടിരിക്കയായിരുന്നു. അപ്പോൾ
ലക്ഷ്മിഅമ്മയുടെ മുഖത്തനോക്കി അപ്പം വ്യസനഭാവ
ത്തോടെ

നാണിഅമ്മ— ഞാൻ ഇന്ന ചിറയിൽ കുളിപ്പാൻപോയ
സമയം ഒരു പുതിയവൎത്തമാനം പറഞ്ഞ ചിലർ പ
രിഹസിക്കുന്നതകേട്ടു. ഇങ്ങിനെ ആയാൽ വലിയ
ചീത്തത്വംതന്നെ. നോം എല്ലാം എങ്ങിനെയാണ ജന
ങ്ങളുടെ മുഖത്ത് നോക്കുന്നത്?

ലക്ഷ്മിഅമ്മ— എന്താണ, വല്ലവരും വല്ല തെമ്മാടിത്തരവും
പ്രവൃത്തിച്ചൊ ? ഉണ്ടെങ്കിൽതന്നെ നമുക്കെന്താണ?
നാട്ടുകാരെ എല്ലാം നന്നാക്കിവെപ്പാൻ നാം വിചാ
രിച്ചാൽ കഴിയൊ ? ഉപ്പ തിന്നുന്നവർതന്നെ വെ
ള്ളവും കൂടിച്ചോട്ടെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/54&oldid=194058" എന്ന താളിൽനിന്ന് ശേഖരിച്ചത്