താൾ:CiXIV269.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

40 മൂന്നാം അദ്ധ്യായം

പോകേണ്ടതല്ലെ? എനി നമുക്ക ഉറങ്ങാൻ നോക്ക.
നീ കണ്ടപ്പനെവിളിച്ച വിരിക്കാൻ പറയൂ. ഞാൻ
ഞാൻ അപ്പഴക്ക ഗോപാലമേനോന്റെ എഴുത്തിന മറുപ
ടി എഴുതിക്കളയാം.

കണ്ടപ്പൻ കിടക്കവിരിച്ച കഴിയുമ്പൊഴെക്ക കുഞ്ഞികൃ
ഷ്ണമേനോൻ മറുപടി എഴുതിപൂട്ടി ഗോവിന്ദനെ വിളിച്ച
കയ്യിൽകൊടുത്തു. എഴുത്തുപെട്ടി തുറന്ന ഇരുപതുറുപ്പിക
യുടെ ഒരു ബാങ്കുനോട്ടെടുത്ത വഴിക്കൽ ചിലവിന്നും ഒരു
കുത്ത മുണ്ടിന്നും ആണെന്ന പറഞ്ഞ ഗോവിന്ദന കൊടു
ത്തു. ഗോവിന്ദൻ അത വാങ്ങുവാൻ അല്പം മടിച്ചു. എ
ങ്കിലും കുഞ്ഞികൃഷ്ണമേനോന്റെ നിൎബ്ബന്ധത്താൽ ഒടു
വിൽ അതു മേടിച്ചു. “മീനമാസം പത്താംതീയ്യതിക്കു
ള്ളിൽ ഞാൻ വരും എന്ന മീനാക്ഷിയോടും അപ്പുക്കു
ട്ടനോടും പറക. ഗോപാലമേനവന്റെ എഴുത്തിൽ സൂചി
പ്പിച്ച സംഗതി ഞാൻ വന്നിട്ട ആലിചിച്ച തീൎച്ചയാ
ക്കാം. മറ്റെല്ലാം എനി നിന്റെ യുക്തമപോലെ പറ
ഞ്ഞോളു. നിണക്ക പുലൎച്ചെതന്നെ പോകാം. ഞാൻ
ഉണരുന്നവരെ താമസിക്കേണ്ടതില്ല. എന്നാൽ അങ്ങി
നെയാട്ടെ പോയി ഉറങ്ങാൻ നോക്കൂ. മറ്റെല്ലാം ഞാൻ
വന്നിട്ടാവാം” എന്ന പറഞ്ഞ കുഞ്ഞികൃഷ്ണമേനോൻ ത
ൻറെ അറയിലേക്കും ഗോവിന്ദൻ കണ്ടപ്പന്റെ ഒരുമി
ച്ച താഴെക്കും പോയി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/52&oldid=194056" എന്ന താളിൽനിന്ന് ശേഖരിച്ചത്