താൾ:CiXIV269.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം അദ്ധ്യായം 39

ല്ലുമ്പോൾ ആ വിവരെകൊണ്ട അമ്മ ചോദിക്കാനും
മതി.

കു. കൃ. മേ.— അപ്പ താമസം മാറ്റീട്ട ഇപ്പോൾ ഒരാഴ്ച
യായി. അവൻ മല്ലിക്കാട്ട കുഞ്ഞിശങ്കരമേനോ
ന്റെ ഒരുമിച്ചാണ പാർക്കുന്നത്. അദ്ദേഹത്തിന്റെ
സ്നേഹംകൊണ്ടും സഹവാസംകൊണ്ടും അപ്പക്ക
എനി മേൽ വളരെ ഗുണം ഉണ്ടാവാൻ ഇടയുണ്ട.

ഗോവിന്ദൻ— കുഞ്ഞിശങ്കരമേനോൻ ഹൈക്കോൎട്ടിൽ വ
ക്കീൽ ആയിരിക്കാം. അച്യുതമേനോന എന്നാൽ
അത സഹായംതന്നെ.

കു. കൃ. മേ.— അദ്ദേഹം ബി.എൽ. ജയിച്ചത കഴിഞ്ഞ
സംവത്സരം ആണ. വക്കീലായിട്ടില്ല. ഉടനെ സ
ന്നദ വാങ്ങും ആൾ നല്ല യോഗ്യനും വലിയ തറ
വാട്ടകാരനും ആണെന്ന കേട്ടു. കുട്ടിയാണ. പത്തി
രുപത വയസ്സ പ്രായമെ ആയിട്ടുള്ളു.

ഗോവിന്ദൻ— ഒന്നിച്ച തന്നെ കൂട്ടിക്കൊണ്ട ചെല്ലണം.
എന്ന മീനാക്ഷിക്കുട്ടിയും മറ്റും പ്രത്യേകം പറഞ്ഞി
ട്ടുണ്ടായിരുന്നു. ഇവിടെക്ക ജമാവന്തി കഴിയുന്ന
വരെ അവസരം ഇല്ലെന്നല്ലെ പറയുന്നു?

കു. കൃ. മേ— (ചിരിച്ചുംകൊണ്ട) മീനാക്ഷിയും മറ്റും
ഏല്പിച്ചിട്ടുണ്ടൊ? പത്തദിവസം കഴിഞ്ഞാൽ ഞാൻ
വരും എഎ്ന മീനാക്ഷിക്കുട്ടിയോടും മറ്റും പറയൂ
ജമാവന്തി കഴിഞ്ഞ ഉടനെ ഞാൻ പതിനഞ്ച ദിവ
സത്തെ അവകാശകല്പന എടുപ്പാൻ നിശ്ചയിച്ചി
ട്ടുണ്ട. അപ്പോൾ കനകമംഗലത്തേക്കുണ്ടാകും. മീ
നാക്ഷിക്കുട്ടിക്കും കാണാം. (കിഴക്കെ ചുമരിന്മേൽനോ
ക്കീട്ട) നേരം പത്തമണിയായി. നിണക്ക നേൎത്തെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/51&oldid=194055" എന്ന താളിൽനിന്ന് ശേഖരിച്ചത്