താൾ:CiXIV269.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

38 മൂന്നാം അദ്ധ്യായം

ഗോവിന്ദൻ— അങ്ങിനെയാണെങ്കിൽ അച്യുതമേനോ
നെക്കാൾ സാമൎത്ഥ്യം മീനാക്ഷിക്കുട്ടിക്കല്ലെ വേ
ണ്ടത? അപ്പുക്കുട്ടന മീനാക്ഷിക്കുട്ടിയേക്കാൾ സാ
മൎത്ഥ്യം കൂടും അത നിശ്ചയംതന്നെ.

കു. കൃ. മേ— അതിന സംശയം ഇല്ല. മീനാക്ഷിക്ക
അപ്പയേക്കാൾ സാമർത്ഥ്യം ഉണ്ട. അത ഇരി
ക്കട്ടെ. ശാസ്ത്രികൾ അവിടെത്തന്നെ ഇല്ലെ?

ഗോവിന്ദൻ— അദ്ദേഹം കഴിഞ്ഞബുധനാഴ്ച ഗ്രാമത്തി
ലേക്ക പോയിരിക്കുന്നു. മുപ്പതാംതിയ്യതിക്കുള്ളിൽ
മടങ്ങിവരും എന്നാണ പറഞ്ഞത്.

കു. കൃ. മേ— രാമുക്കുട്ടിമേനോൻറെ മകൾക്ക എന്തൊ
അല്പം സുഖക്കേടാണെന്ന കേട്ടു അത ഭേതമായില്ല?

ഗോവിന്ദൻ— ഇപ്പോൾ അല്പം സുഖം ഉണ്ട. എനിയും
നല്ല ഭേദം വന്നിട്ടില്ല. കാൎത്ത്യായനിയുടെ ദേഹം
ഒരു രോഗപ്രകൃതിയാണ. കുറെ ദിവസമായിട്ട സ്കൂ
ളിൽ പോകാറും മറ്റും ഇല്ല.

കു. കൃ. മേ— രാമുക്കുട്ടിമേനോന്റെ ദേഹപ്രകൃതി വിചാ
രിച്ചാൽ അതൊന്നും അത്ഭുതം അല്ല. ആ പെൺ
കിടാവ അത്രയെങ്കിലും എണീറ്റ നടക്കുന്നതല്ലെ
ഭാഗ്യം? അദ്ദേഹം സദാരോഗിയാണ. പിന്നെ
എങ്ങിനെയാണ മക്കൾക്ക ശക്തിയുണ്ടാകുന്നത്?

ഗോവിന്ദൻ— ശരി— അതതന്നെ യായിരിക്കാം കാൎത്ത്യായി
നിയുടെ സുഖക്കേടിനുള്ള കാരണം. അച്യുതമേ
നോൻ ഇതവരെ താമസിച്ച ദിക്കിൽന്ന പാൎഹ്ധ്
മാറ്റാൻ വിചാരിക്കുന്നു എന്ന ഇതിന്നമുമ്പെ എഴു
തിയിട്ടുണ്ടായിരുന്നു. അതിനെപ്പറ്റി ഇവിടേക്കവല്ല
എഴുത്തും ഉണ്ടൊ എന്ന അറിഞ്ഞില്ല. മടങ്ങിചെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/50&oldid=194054" എന്ന താളിൽനിന്ന് ശേഖരിച്ചത്