താൾ:CiXIV269.pdf/444

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

432 ഇരുപത്തൊന്നാം അദ്ധ്യായം

ക്കുള്ള എല്ലാ വട്ടങ്ങളും മുൻകൂട്ടി തെയ്യാറാക്കിച്ചിട്ടുണ്ടായി
രുന്നു— അന്നെത്തെ ദിവസം എല്ലാവരും അവിടെ താമ
സിച്ചു— പിറ്റന്നാൾ എട്ട മണിക്ക ഊണും കഴിച്ച തീവണ്ടി
അപ്പീസ്സിൽ എത്തി അവസ്ഥാനുസരണം വണ്ടി കയറി
ചെറുവണ്ണൂർ സ്ടെഷനിൽ എത്തിയ ശെഷം കുഞ്ഞികൃ
ഷ്ണമെനൊനും കരുണാകരൻനമ്പ്യാരും അവിടെ ഇറങ്ങി—
കുഞ്ഞിശ്ശങ്കരമെനൊനും മറ്റും പിന്നെയും യാത്രചെയ്തു,
ഇങ്ങട്ടു പൊരുന്ന വഴിയിൽ താൻ ഇറങ്ങീട്ടുണ്ടായിരുന്ന
സ്ടെഷനിൽ എത്തി— അവിടെ തന്റെ മാതാവയ നാരാ
യണി അമ്മയും എല്ലാരിലും ഇളയ സൊദരിയായ കുഞ്ഞി
ലക്ഷ്മിയും വെറെ രണ്ടുമൂന്നു പെരും തങ്ങളെ കാത്തുംകൊ
ണ്ട നില്ക്കയായിരുന്നു— കുഞ്ഞിശ്ശങ്കരമെനൊൻ പ്ലാറ്റഫൊ
റത്തിൽ ഇറങ്ങി അമ്മയെയും സൊദരിയെയും താനും മീ
നാക്ഷിയും ലക്ഷ്മിഅമ്മയും ഇരിക്കുന്ന ഒന്നാം ക്ലാസ്സു മുറി
യിൽ കയറ്റി ഇരുത്തി അത്യന്തം സന്തൊഷത്തൊടും ആ
ശ്ചൎയ്യപ്രെമരസങ്ങളൊടും കൂടി പിറ്റെന്നാൾ രാവിലെ മ
ദിരാശിയിൽ എത്തി സുഖമായി താമസിച്ചു. മീനാക്ഷിയു
ടെ രൂപസൌന്ദൎയ്യവും സൌശീല്യവും ബുദ്ധിചാതുൎയ്യവും
ഭൎത്തൃസ്നെഹവും വിനയവും മറ്റും കണ്ടിട്ട കുഞ്ഞിശ്ശങ്കരമെ
നൊന്റെ മാതൃസൊദരിമാൎക്ക അത്യന്തം ആശ്ചൎയ്യവും ബ
ഹുമാനവും വാത്സല്യവും പ്രെമവും ജനിച്ചു—എല്ലാവരുംകൂടി
അവിടെ ഏകദെശം ഒരു മാസത്തിൽ അധികം താമസി
ച്ചതിൽ പിന്നെ മീനാക്ഷിയെ നാരായണി അമ്മയുടെ കയ്യി
ൽ സമൎപ്പിച്ചു, ലക്ഷ്മിഅമ്മ തിരിയെ പൊരുകയും ചെയ്തു.

മീനാക്ഷി തന്റെ ഭൎത്താവിന്റെ മനസ്സിൽ പലപ്രകാര
ത്തിലുംദിവസംപ്രതി അത്യാനന്ദത്തെ വൎദ്ധിപ്പിച്ചുംകൊണ്ട
അദ്ദെഹത്തിന്റെ മാതാവൊടും സൊദരിയൊടും ഒരുമിച്ചു
അനെകംദിവ്യഭൊഗങ്ങൾഅനുഭവിച്ചുംകൊണ്ടതാമസിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/444&oldid=195121" എന്ന താളിൽനിന്ന് ശേഖരിച്ചത്