താൾ:CiXIV269.pdf/443

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരുപത്തൊന്നാം അദ്ധ്യായം 431

ഉപപന്നമല്ലാത്തതകൊണ്ടുംഇവിടെ യാതൊന്നും പറവാ
ൻ വിചാരിക്കുന്നില്ല.

നെരം പ്രഭാതമായ ഉടനെ യാത്രക്കുള്ള ഒരുക്കമായി—പ്രാ
തൽ കഴിച്ചല്ലാതെ പൊകുവാൻ തരമില്ലെന്ന കുഞ്ഞികൃഷ്ണ
മെനൊൻ ആവശ്യപ്പെട്ടതകൊണ്ട എല്ലാവരും അതപ്ര
കാരംതന്നെ സമ്മതിച്ചു— ആ അവസരത്തിൽ കുഞ്ഞിശ്ശ
ങ്കരമെനൊൻ ഭാനുവിക്രമൻ എന്ന ചെറിയ തമ്പുരാൻ
അവർകളുടെ അഭിലാഷവും സാധിപ്പിച്ചു— ഏകദെശം പ
ത്തു പതിനഞ്ച മിനുട്ട നെരം അത്യന്തം സന്തൊഷത്തൊ
ടും രസത്തൊടുംകൂടി തമ്പുരാനവർകൾ കുഞ്ഞിശ്ശങ്കരമെ
നൊനുമായി സംസാരിച്ചതിൽ പിന്നെ വിലയെറിയ ഒരു
പച്ചക്കല്ലു വെച്ച മൊതിരം സമ്മാനം കൊടുത്ത യാത്ര
പറഞ്ഞയച്ചു— ഭാനുവിക്രമന്റെ ഔദാൎയ്യവും ബുദ്ധിവിശെ
ഷവും വാക്സാമൎത്ഥ്യവും കാൎയ്യബൊധവും ജനരഞ്ജനയും
കണ്ടിട്ട കുഞ്ഞിശ്ശങ്കരമെനൊൻ അത്യന്തം സന്തൊഷിച്ചു
പ്രശംസിച്ചു— മടങ്ങിയെത്തിയ ഉടനെ എല്ലാവരും കൂടി
പ്രാതൽ കഴിഞ്ഞു പുറപ്പെട്ടു— മീനാക്ഷിയുടെ നിൎബ്ബന്ധ
വും വ്യസനവും കണ്ടിട്ട കുഞ്ഞികൃഷ്ണമെനൊന്റെ കല്പ
ന പ്രകാരം ലക്ഷ്മി അമ്മയും കൂടി ഒന്നിച്ചു പൊയി അ
ല്പം ദിവസം മദിരാശിയിൽ പാൎക്കുവാൻ തന്നെ നിശ്ചയി
ച്ചു. അച്യുതമെനൊനും അപ്പുക്കുട്ടനും അപ്പൊൾതന്നെ ഒ
ന്നിച്ചു പുറപ്പെട്ടു— കുഞ്ഞികൃഷ്ണമെനൊൻ കരുണാകരൻ
നമ്പ്യാര ഇവരും ചെറുവണ്ണൂർ വരക്കും ഒന്നിച്ചു പൊവാൻ
തന്നെ നിശ്ചയിച്ചു— എല്ലാവരും ഗൊപാലമെനൊൻ രാമു
ക്കുട്ടി മെനൊൻ മുതലായ ബന്ധുക്കളൊടും മറ്റും പ്രെമ
പുരസ്സരം യാത്ര പറഞ്ഞു കിഴക്കെ പടിക്കൽ നിന്ന തന്നെ
വണ്ടി കയറി ഏകദെശം മൂന്നരമണി സമയം വാരണശ്ശെ
രി എന്ന സത്രത്തിൽ എത്തി— ഈ സത്രം കുഞ്ഞികൃഷ്ണ
മെനൊന്റെ സ്വന്തമായിരുന്നതകൊണ്ട അദ്ദെഹം സദ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/443&oldid=195119" എന്ന താളിൽനിന്ന് ശേഖരിച്ചത്