താൾ:CiXIV269.pdf/435

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരുപത്തൊന്നാം അദ്ധ്യായം 423

ങ്കരമെനൊൻ താൻ ഇറങ്ങെണ്ടതായ സ്ടെഷനിൽ എത്തി
യ ഉടനെ അച്യുതമെനൊനൊടും അപ്പുക്കുട്ടനൊടും യാ
ത്ര പറഞ്ഞു വണ്ടിയിൽ നിന്നിറങ്ങി, പെട്ടിയും സാമാനങ്ങ
ളും ഒരു കൂലിവണ്ടിയിൽ തന്റെ രണ്ട ഭൃത്യന്മാരെക്കൊണ്ട
എടുത്തവെപ്പിച്ചതിന്റെ ശെഷം അവരിൽ ഒരുത്തനെ
അച്യുതമെനൊന തുണയായി അയച്ചു, രണ്ടുമണിക്കു മു
മ്പായി വീട്ടിൽ എത്തെണമെന്നുള്ള വിചാരത്തൊടു കൂടി
വെഗത്തിൽ ഒരു കുതിരവണ്ടിയിൽ കയറിപ്പൊകയും ചെ
യ്തു. അതിൽപിന്നെ അച്യുത മെനൊനും അപ്പുക്കുട്ടനും
കൂടി അഛനെ കണ്ട പൊയ്കളയാമെന്ന നിശ്ചയിച്ച ആ
വഴി ചെറുവണ്ണൂർ സ്ടെഷനിൽ എത്തിയപ്പൊൾ കുഞ്ഞി
കൃഷ്ണമെനൊൻ വണ്ടി കയറുവാൻ വെണ്ടി വന്നു പ്ലാറ്റ
ഫൊറത്തിൽ നില്ക്കുന്നത കണ്ടു— വെഗത്തിൽ രണ്ടു പെ
രും വണ്ടിയിൽ നിന്നിറങ്ങി തങ്ങളുടെ അഛന്റെ അരിക
ത്തു ചെന്ന വന്ദിച്ചു നിന്നു. കുഞ്ഞികൃഷ്ണ മെനൊൻ പു
ത്രന്മാർ രണ്ടു പെരെയും പിടിച്ചു ഗാഢമായി ആലിംഗനം
ചെയ്തു വൎത്തമാനങ്ങളെല്ലാം അന്വെഷിച്ചറിഞ്ഞ സന്തൊ
ഷിച്ചു പുത്രന്മാരെ വിശ്രമശാലയിൽ കൂട്ടിക്കൊണ്ടുപൊയി
ചായയും പലഹാരവും കഴിപ്പിച്ചു ക്ഷീണംതീൎത്ത വണ്ടി പു
റപ്പെടാറായ ഉടനെ ചെന്ന ഒരു രണ്ടാംക്ലാസ്സ മുറിയിൽ
കയറിയിരുന്ന മൂന്നു പെരും കൂടി അന്യൊന്യം ഓരൊ വ
ൎത്തമാനം ചൊദിച്ചും പറഞ്ഞും മാൎഗ്ഗഖെദവും തളൎച്ചയും
അറിയാതെ തങ്ങൾ ഇറങ്ങെണ്ടുന്നതായ സ്ടെഷനിൽ എ
ത്തി, അവിടെ നിന്നു ഒരു കുതിരവണ്ടിയിൽ കയറി രാത്രി
പന്ത്രണ്ട മണിക്ക മുമ്പായി പുത്തൻ മാളികക്കൽ എത്തി
ച്ചെരുകയും ചെയ്തു. ഗൊപാലമെനൊനും ലക്ഷ്മിഅമ്മ
മുതലായ സഹൊദരിമാരും പ്രത്യെകിച്ചു മീനാക്ഷിയും കു
ഞ്ഞികൃഷ്ണമെനൊന്റെയും മറ്റും വരവും ഉദ്ദെശവും ക
ണ്ട അത്യന്തം സന്തൊഷിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/435&oldid=195099" എന്ന താളിൽനിന്ന് ശേഖരിച്ചത്