താൾ:CiXIV269.pdf/430

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

418 ഇരുപതാം അദ്ധ്യായം

ബുദ്ധി വിശെഷം അത്യന്തം ശ്ലാഘനീയം തന്നെ.

ഗൊപാലമെനൊൻ—ആ പെണ്ണിന്റെ ഭാഗ്യംകൊണ്ടാണ
ഇത ഈ വിധത്തിൽ കലാശിച്ചു പൊയത—അവൾ
ജനിച്ച മുതല്ക്ക ഞങ്ങൾ യാതൊരു സങ്കടവും അനു
ഭവിച്ചിട്ടില്ല— എല്ലാം ദൈവ കാരുണ്യം.

ലക്ഷ്മിഅമ്മ—ഈ വിവരത്തിന്ന ഇന്നതന്നെ അപ്പയുടെ
അഛനും മറ്റും എഴുത്തയക്കണം— അടിയന്തിരം ഇ
നി ഈ മാസത്തിൽതന്നെ കഴിഞ്ഞു പൊയ്ക്കൊട്ടെ—
താമസിക്കും തൊറും ഉപദ്രവം ഉണ്ടാവാനാണ ഇട
യുള്ളത.

ഗൊപാലമെനൊൻ—എനി ഒരു നാഴികപൊലും താമസി
ക്കെണ്ടുന്ന ആവശ്യമില്ല— എഴുത്ത സകലവും ഇന്ന
തന്നെ അയച്ചു പത്തു ദിവസത്തിന്നുള്ളിൽ സകല
വും ഒരുക്കിക്കളയാം.

ഇങ്ങിനെ പറഞ്ഞുകൊണ്ടിരിക്കുന്നമദ്ധ്യെ ചെറിയതമ്പു
രാൻ തനിക്ക അയച്ചിട്ടുള്ള എഴുത്തും എത്തി.കാൎയ്യം മുഴുവ
നും മുമ്പെ തന്നെ അറിഞ്ഞിട്ടുണ്ടായിരുന്നതകൊണ്ട അ
പ്പൊൾ അതിനെപ്പറ്റിവിശെഷിച്ച ഒന്നും പറാവാനുണ്ടായി
രുന്നില്ല— ഗൊപാലമെനൊൻ എഴുത്ത പൊളിച്ചു വായിച്ചു
ലക്ഷ്മിഅമ്മയുടെ കയ്യിൽ കൊടുത്തിട്ട അപ്പൊൾതന്നെ
ഗൊവിന്ദനൊടൊന്നിച്ചു അവിടെ നിന്നിറങ്ങി ചെറിയ
തമ്പുരാനെ ചെന്നു കണ്ടു. ഗൊപാലമെനൊന്റെ ആദ
രവും വിനയവും ഭക്തി വിശെഷവും കണ്ടിട്ട ഭാനുവിക്രമ
ന്ന വളരെ സന്തൊഷമുണ്ടായി— മീനാക്ഷി തനിക്ക അ
യച്ചിട്ടുണ്ടായിരുന്ന എഴുത്തെടുത്തു കൊണ്ടുവന്നു ഗൊപാ
ലമെനൊന്റെ മുഖാന്തരം താൻതന്നെ വായിച്ചു മന്ദസ്മി
തം തൂകി ഇപ്രകാരം പറഞ്ഞു. "സ്ത്രീകളെ വെണ്ടപ്പെട്ട പ്ര
കാരം വിദ്യാഭ്യാസം ചെയ്യിച്ചു മനൊ വികാസം വരുത്തു
ന്നതിനാൽ ഉണ്ടാവാനിരിക്കുന്ന നന്മകളെ നമ്മുടെ പ്രജ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/430&oldid=195087" എന്ന താളിൽനിന്ന് ശേഖരിച്ചത്