താൾ:CiXIV269.pdf/429

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരുപതാം അദ്ധ്യായം 417

പാറുക്കുട്ടി—അത ഞാനിപ്പൊൾ മാത്രമെ അറിഞ്ഞിട്ടുള്ളു—
പിടിക്കാൻ പൊകുന്നു എന്നാണ ഞാൻ ഇതവരെ
യും വിചാരിച്ചിട്ടുണ്ടായിരുന്നത.

മീനാക്ഷി ഇതിനൊന്നും യാതൊന്നും പകരം പറയാ
തെ മുഖം താഴ്ത്തിക്കൊണ്ട നിന്നു. "മതി നെരം പൊക്ക പ
റഞ്ഞത— എഴുനീറ്റു ഓരൊ വഴിക്ക പൊയ്ക്കൊള്ളീൻ" എ
ന്നു പറഞ്ഞു ലക്ഷ്മിഅമ്മ എഴുത്തും മാലയും വാങ്ങി സ
ന്തൊഷത്തൊടും വിസ്മയത്തൊടും കൂടി കിഴക്കെ പൂമുഖ
ത്തെക്ക കടന്നു ചെന്നു— അപ്പൊൾ ഗൊപാലമെനൊനും
ഗൊവിന്ദനും കൂടി ഹരി ജയന്തൻ നമ്പൂരിപ്പാടിനെ ചെറി
യ തമ്പുരാന്റെ അടുക്ക അയച്ചു മദ്ധ്യസ്ഥം പറയിപ്പിക്കു
വാൻ വെണ്ടി കാക്കനൂർ മനക്കലെക്ക പൊവാനുള്ള ഒരു
ക്കമായി നില്ക്കുന്നു—ലക്ഷ്മിഅമ്മ എഴുത്തും മുത്തുമാലയുംകൂടി
ഗൊപാലമെനൊന്റെ കയ്യിൽ കൊടുത്തു— അദ്ദെഹം കാ
ൎയ്യത്തിന്റെ യാഥാൎത്ഥ്യം യാതൊന്നും അറിയാതിരുന്നതി
നാൽ മാലയും എഴുത്തും കണ്ടപ്പൊൾ എന്തൊ ചിലതൊ
ക്കെ ശങ്കിച്ചുപൊയി— ഗൊവിന്ദന്റെ മനസ്സിലും കുറച്ചൊ
രു പരിഭ്രമം ഉണ്ടായി— ഗൊപാലമെനൊൻ സംഭ്രമത്തൊ
ടു കൂടി വെഗത്തിൽ എഴുത്ത നിവൃത്തി വായിച്ചു—സന്തൊ
ഷാശ്രുക്കൾ കണ്ണുകളിൽ നിന്നു ഒഴുകിത്തുടങ്ങി—അത്യാശ്ച
ൎയ്യംകൊണ്ടും പരമാനന്ദം കൊണ്ടും ഒരക്ഷരം പൊലും മി
ണ്ടാൻ വഹിയാതെ വെഗത്തിൽ അത ഗൊവിന്ദന്റെ ക
യ്യിൽ കൊടുത്തു— ഗൊവിന്ദൻ എഴുത്ത വായിച്ചു സന്തൊ
ഷിച്ചു ഗൊപാലമെനൊന്റെ മുഖത്ത നൊക്കി ചിരിച്ചും
കൊണ്ട പറഞ്ഞു.

ഗൊവിന്ദൻ—കാൎയ്യം ഇത്ര ക്ഷണംകൊണ്ട ഇങ്ങിനെ കലാ
ശിക്കുമെന്ന ഞാൻ സ്വപ്നെപി വിചാരിച്ചിരുന്നില്ല—
ഇവിടത്തെ മഹാ ഭാഗ്യത്തിന്ന യാതൊന്നും എതിരി
ല്ല— വളരെ വിശെഷമായി— ചെറിയ തമ്പുരാന്റെ


53

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/429&oldid=195084" എന്ന താളിൽനിന്ന് ശേഖരിച്ചത്