താൾ:CiXIV269.pdf/428

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

416 ഇരുപതാം അദ്ധ്യായം

പാറുക്കുട്ടി—ശരി—ശരി— അതാണ കിട്ടുണ്ണിയെ നൊക്കീട്ട
രാവിലെ ഒരു ദിക്കിലും കാണാഞ്ഞത! അവന ഞാ
നും കൊടുക്കും ഇന്ന നാല മുണ്ട— വല്ലതും കൊടുക്കു
ന്നുണ്ടെങ്കിൽ ഇങ്ങിനത്തെ ആളുകൾക്കാണ കൊടു
ക്കെണ്ടത.

ലക്ഷ്മിഅമ്മ—നാം ഒന്നും കൊടുത്തില്ലെങ്കിലും വെണ്ടില്ല—
എന്നന്നെക്കും കാണത്തക്ക ഒരു സമ്മാനം മീനാക്ഷി
യാണ അവന കൊടുക്കെണ്ടത.

നാണിയമ്മ—ഈ ഉപകാരം വിചാരിച്ച മീനാക്ഷി അവ
നെ ഒന്നിച്ചുതന്നെ കൊണ്ടുപൊകും.

പാറുക്കുട്ടി—പൊകുന്ന കാൎയ്യവും നാണിയെട്ടത്തി തീൎച്ചപ്പെ
ടുത്തി കഴിഞ്ഞൊ? ആനയെ മെടിച്ചിട്ട പൊരെ ച
ങ്ങലയുടെ കാൎയ്യംകൊണ്ട അന്വെഷിക്കുന്നത?

നാണിയമ്മ—ആനയെ കിട്ടുമെന്നുള്ള ഉറപ്പുണ്ടായാൽ ച
ങ്ങല മുമ്പെ തന്നെ വാങ്ങി വെക്കുന്നതിന്ന എന്താ
ണ തരക്കെട?

പാറുക്കുട്ടി—ഇരുന്നിട്ടല്ലെ നല്ലത കാലു നീട്ടുന്നത?

നാണിയമ്മ—ഇരുന്ന കാൽ തരിച്ചതിന്റെ ശെഷമെ കാ
ൽ നീട്ടാൻ പൊയിട്ടുള്ളു.

മീനാക്ഷി—എന്തിനാണിങ്ങിനെ ദുസ്തൎക്കം പറയുന്നത? ഇ
തെല്ലാം പിന്നെ പറഞ്ഞാൽ പൊരെന്നുണ്ടൊ?

പാറുക്കുട്ടി—(ചിരിച്ചുംകൊണ്ട) പൊട്ടെ—പൊട്ടെ മീനാക്ഷീ!
ഇന്നലെ വയിന്നെരം മുതൽ ഇതുവരെയും ഇങ്ങിന
ത്തെ സംസാരം ഒന്നും കെട്ടിട്ടില്ലെല്ലൊ— ഇപ്പൊൾ
നാവ മൂത്തപൊയി— എനി നിന്നെ ആര പിടിച്ചാ
ലും കിട്ടില്ല.

നാണിയമ്മ—ചെറിയതമ്പുരാൻ തിരുമനസ്സ കൊണ്ട പിടി
ക്കാൻ നൊക്കീട്ട കിട്ടീട്ടില്ലെല്ലൊ— വെറെ ഒരാൾ പി
ടിക്കുന്നത പിന്നെയല്ലെ? പിടിക്കെണ്ടുന്നാൾ പണ്ടെ
തന്നെ പിടിച്ചിട്ടും ഉണ്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/428&oldid=195082" എന്ന താളിൽനിന്ന് ശേഖരിച്ചത്