താൾ:CiXIV269.pdf/427

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരുപതാം അദ്ധ്യായം 415

പാറുക്കുട്ടി—കൊച്ചുലക്ഷ്മിയുടെ അഛനും കൂടി ഒരു എഴു
ത്തയക്കാൻ പറയണം. പൊകുമ്പൊൾ എന്നൊട പ്ര
ത്യെകം പറഞ്ഞിരിക്കുന്നു.

നാണിയമ്മ—എന്നാൽ ഒരെഴുത്തും കൂടി വെണ്ടിവരും— അ
ല്ലാഞ്ഞാൽ അവിടുന്നു മുഷിയാതിരിക്കില്ല.

പാറുക്കുട്ടി—അത ഇവിടെ അടുക്കയല്ലെ? നാളെ അയച്ചാ
ലും മതിയാകുന്നതാണ.

നാണിയമ്മ—നമ്പ്യാൎക്കും നാളെ അയച്ചാൽ പൊരെ?

ലക്ഷ്മിഅമ്മ—അതെല്ലാം വെണ്ടപൊലെ ഗൊപാലൻ
ചെയ്തൊളും— ആ എഴുത്തും മാലയും ഇങ്ങട്ട കാണ
ട്ടെ—ഞാൻ തന്നെ കൊണ്ട കൊടുത്തുകളായാം.

മീനാക്ഷി—അമ്മാമന ചെറിയ തമ്പുരാൻ തിരുമനസ്സു
കൊണ്ട ഇന്നതന്നെ ൟ വിവരത്തിന്ന ഒരെഴുത്തയ
ക്കും— അമ്മാമൻ എന്നിട്ടറിഞ്ഞാൽ പൊരെ?

ലക്ഷ്മിഅമ്മ—അതവരക്കും അവന്റെ മനസ്സ എന്തിനാ
ണ പുണ്ണാക്കുന്നത? വിവരം ഇപ്പൊൾതന്നെ ചെ
ന്നു പറയുന്നതാണ നല്ലത? എഴുത്തുംകൊണ്ട പക്ഷെ
ഞാൻ തന്നെ പൊയ്ക്കളയാം.

പാറുക്കുട്ടി—ജ്യെഷ്ഠനൊട ൟ വിവരം പറവാൻ എനി
ഞാൻ പൊയാലും മതി—ജ്യെഷ്ഠത്തിതന്നെ പൊണ
മെന്നില്ല— ഒരു സമയം കിട്ടുണ്ണിയുടെ വശം കൊടുത്ത
യച്ചാലും മതി.

നാണിയമ്മ—കിട്ടുണ്ണിയെ ഇന്ന ഇവിടെ കണ്ടിട്ടെ ഇല്ല—
എങ്ങട്ടാണ അവൻ പൊയ്ക്കളഞ്ഞത?

മീനാക്ഷി—അവനെ ഞാൻ കൊവിലകത്തെക്ക പറഞ്ഞ
യച്ചിരുന്നു—അവനാണ ൟ എഴുത്തും മാലയും കൊ
ണ്ടന്നു തന്നത.

നാണിയമ്മ—മിടുക്കൻതന്നെ— അവന നിശ്ചയമായിട്ടും ഇ
ന്ന നാല മുണ്ട കൊടുക്കണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/427&oldid=195080" എന്ന താളിൽനിന്ന് ശേഖരിച്ചത്