താൾ:CiXIV269.pdf/418

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

406 ഇരുപതാം അദ്ധ്യായം

മ്മക്ക മനസ്സിലായി— എന്താണീശ്വരാ ചെയ്വാൻ പൊകു
ന്നത എന്ന വിചാരിച്ച ഉൽകണ്ഠിതയായി മുഖത്ത നൊ
ക്കിക്കൊണ്ട നിന്നു— ഗൊപാലമെനൊൻ യാതൊന്നും പ
കരം പറയാതെ കുറെ നെരം കുമ്പിട്ടിരുന്നു— ഒടുവിൽ ജ്യെ
ഷ്ഠത്തി ഇപ്പൊൾ പൊയ്കൊളിൻ— ൟ വിവരം യാതൊ
ന്നും മീനാക്ഷിയൊടു പറയണ്ട— വൃഥാ അവളെകൂടി വ്യ
സനിപ്പിക്കെണ്ട എന്നുമാത്രം മറുവടി പറഞ്ഞു.

ലക്ഷ്മിഅമ്മ പിന്നെയും കുറെനെരം അവിടത്തന്നെ
നിന്നു എങ്കിലും ഗൊപാലമെനൊൻ യാതെന്നും പിന്നെ
പറയാതെ ചിന്താസന്താപങ്ങൾക്ക തന്റെ മനസ്സിനെ
ഏല്പിച്ചും കൊണ്ട കുമ്പിട്ടിരുന്നുകളഞ്ഞതിനാൽ ആ അമ്മ
വ്യസനിച്ച പരവശയായി പതുക്കെ ഇറങ്ങി താഴത്തെക്ക
പൊന്നു. അമ്മ മുകളിൽനിന്ന ഇറങ്ങി വന്നത കണ്ടപ്പൊൾ
കാൎയ്യം വിഷമമായി എന്ന മീനാക്ഷിക്ക മനസിലാവുക ക
ഴിഞ്ഞു— അതു കൊണ്ട അവൾ ലക്ഷ്മി അമ്മയൊട യാതൊ
ന്നും ചൊദിക്കാതെ അത്യന്തം മനൊവിഷാദത്തൊടുകൂടി
തന്റെ അറയിലെക്ക കടന്നുപൊയ്ക്കളഞ്ഞു. ഗൊപാലമെ
നൊൻ പലവഴികളും ആലൊചിച്ചു— യാതൊരു നിവൃത്തി
മാൎഗ്ഗവും കാണാതെ നിരാശനായി തീൎന്നു— പതിവ പ്രകാ
രം വൈകുന്നെരം കുളിക്കുകയൊ നാമം ജപിക്കുകയൊ വ
ല്ലതും കഴിക്കുകയൊ ചെയ്യെണമെന്നുള്ള വിചാരം തന്നെ
ഇദ്ദെഹത്തിന്റെ മനസ്സിൽ നിന്ന പൊയ്ക്കളഞ്ഞു. നെരം
ഏകദെശം എട്ട നാഴിക രാവായി—പുത്തൻ മാളികക്കൽ
ഉള്ള സകല ജനങ്ങൾക്കും മനൊവ്യസനവും കുണ്ഠിതവും
വൎദ്ധിച്ചു. അങ്ങിനെ ഇരിക്കെ ദൈവഗത്യാ ഗൊവിന്ദൻപ
ടികയറി വന്നു— ഇവൻ സ്വരാജ്യത്തിൽ പൊയിരുന്നത
കൊണ്ട രണ്ട നാല ദിവസമായിട്ട ആ ദിക്കിൽതന്നെ ഉ
ണ്ടായിരുന്നില്ല— ഗൊവിന്ദനെ കണ്ട ഉടനെ ലക്ഷ്മി അമ്മ
അവനെ അരികത്ത വിളിച്ച സകല വിവരവും പറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/418&oldid=195057" എന്ന താളിൽനിന്ന് ശേഖരിച്ചത്