താൾ:CiXIV269.pdf/417

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരുപതാം അദ്ധ്യായം 405

ർ ഇതിന്നു മുമ്പെ തന്നെ അറിഞ്ഞിട്ടുണ്ടെന്ന വരികിലും
ൟ വിവരം ലക്ഷ്മി അമ്മ വന്ന തന്നൊട പ്രസ്താവിക്കുന്ന
വരക്കും ഗൊപാലമെനൊൻ ഒരു ലെശംപൊലും അറിഞ്ഞി
ട്ടുണ്ടായിരുന്നില്ല— പക്ഷെ അദ്ദെഹം തെയ്യൻ മെനൊൻ വ
ന്നിട്ടുണ്ടായിരുന്ന കാൎയ്യത്തിൽ ഒരിക്കലും അനുകൂലിക്കുന്നത
ല്ലയായിരുന്നു— മീനാക്ഷി കുഞ്ഞിശ്ശങ്കരമെനൊന്റെ എഴു
ത്തിന്ന മറുവടി അയച്ചതിന്റെ പിറ്റന്നാൾ വൈകുന്നെ
രം മാത്രമെ ൟ സംഗതികൾ ലക്ഷ്മിഅമ്മ ഗൊപാലമെ
നൊനൊട പറഞ്ഞിട്ടുണ്ടായിരുന്നുള്ളു— ആദ്യം മുതൽ അ
വസാനം വരെ നടന്ന സംഗതികൾ വിവരം വിവരമായി
പറഞ്ഞുകെട്ടപ്പൊൾ അദ്ദെഹത്തിന്റെ മനസ്സിൽ അധി
കമായ സന്തൊഷവും ഒരു തൃപ്തിയും ഉണ്ടായി എങ്കിലും ഭാ
നുവിക്രമനെ നിരാകരിച്ച കുഞ്ഞിശ്ശങ്കരമെനൊനെ അം
ഗീകരിക്കുന്നതായാൽ മെലിൽ അതുനിമിത്തം അനെകം
അത്യാപത്തുകൾ നെരിടുവാൻ ഇടവരുമെന്നും ചെറിയ
തമ്പുരാന തിരുവുള്ളക്കെട ഉണ്ടാക്കാതെ മീനാക്ഷിയുടെ മ
നൊഹിതം സാധിപ്പിക്കുവാൻ സാമാന്യത്തിലധികം പ്ര
യാസമുണ്ടെന്നും അദ്ദെഹം മുഷിയുന്ന പക്ഷം കനകമം
ഗലത്ത പിന്നെ ഇരിക്കാത്തതാണ നല്ലതെന്നും ഇദ്ദെഹ
ത്തിന്റെ മനസ്സിൽ പല വിചാരവും സന്താപവും ഒരുമി
ച്ച വളൎന്നു. ഭാനുവിക്രമന്റെ സുഖക്കെട നിമിത്തം സംഭ
വിപ്പാൻ പൊകുന്ന ഓരൊ സംഗതികളെ മെല്ക്കുമെൽ വി
ചാരിച്ച വിചാരിച്ച ഗൊപാലമെനൊന്റെ മനസ്സിൽ ക്ഷ
ണെന സന്താപാഗ്നി കത്തി ജ്വലിച്ച അതുവരെ ഉണ്ടായിരു
ന്ന പ്രസന്നതയെ മുഴുവനും നിമിഷനെരംകൊണ്ട നശി
പ്പിച്ചു കളഞ്ഞു— അധരൊഷ്ഠങ്ങൾ രണ്ടും ഉണങ്ങി വരണ്ട
മുഖം രക്തപ്രകാശമില്ലാതെ കെവലം വാടിപ്പൊയി— കാ
ൎയ്യം ആകപ്പാടെ പിഴച്ചു എന്നിങ്ങിനെ ഇദ്ദെഹത്തിന്റെ
മുഖഭാവവും വൈവശ്യവും കണ്ട ക്ഷണത്തിൽ ലക്ഷ്മി അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/417&oldid=195055" എന്ന താളിൽനിന്ന് ശേഖരിച്ചത്