താൾ:CiXIV269.pdf/416

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

404 ഇരുപതാം അധ്യായം

കസുന്ദരിയും സുശീലയും പരിശുദ്ധയും ആയ ഇവളുടെ ഭ
ൎത്താവായിരിക്കുന്നതിൽ ജനങ്ങൾ ന്യായരഹിതമായി അ
പഹസിച്ചു ദൊഷാരൊപണം ചെയ്യുന്നുണ്ടെങ്കിൽ ചെയ്തു
കൊള്ളട്ടെ എന്നുതന്നെ ഇവൻ നിശ്ചയിച്ചുറച്ചു—ഹരിജയന്ത
ൻ നമ്പൂരിപ്പാടും ഗൊപാലമെനൊനും കൂടി ഇവരുടെ പാ
ണിഗ്രഹണം അത്യന്തം കൊലാഹലമായിട്ടു തന്നെ നിൎവ്വ
ഹിച്ചു— ജാത്യാചാരസമ്പ്രദായപ്രകാരം ഗൊവിന്ദൻ സൌ
ഭാഗ്യശാലിനിയായ കൊച്ചമ്മാളുവിനെ തന്റെ പ്രാണാധി
ക പ്രിയയായ ഭാൎയ്യയായി സ്വീകരിച്ചു, അവളൊടൊന്നിച്ചു
പല സുഖാനു ഭൂതികളും അനുഭവിച്ചു സ്വൈരമായി കാല
ക്ഷെപം ചെയ്തു— ഹരിജയന്തൻ നമ്പൂരിപ്പാട പരമസന്തു
ഷ്ടനായിട്ട അയ്യായിരം പറ പാട്ടത്തിന്റെ ഉഭയവും അ
ഞ്ഞൂറുറുപ്പിക കാലത്താൽ പാട്ടാദായ മുള്ള പത്ത നമ്പ്ര പ
റമ്പുകളും ഗൊവിന്ദന പന്ത്രണ്ട കൊല്ലത്തെക്ക ചാൎത്തിക
യ്വശം കൊടുത്തു, അവനെ കാലക്രമെണ കനകമംഗലത്തു
ള്ള ധനികന്മാരുടെ ഇടയിൽ ഗണിക്കത്തക്ക ഒരുവനാക്കി
വെച്ചു. ഗൊവിന്ദൻ എന്നിട്ടും ലെശം പൊലും ഔദ്ധത്യം
കൂടാതെ ഗൊപാലമെനൊന്റെ വ്യവഹാര കാൎയ്യസ്ഥനാ
യി കീഴ്‌ക്കട പ്രകാരം അദ്ദെഹത്തെ ആശ്രയിച്ചും കൊണ്ട
തന്നെ ഇരുന്നു—കൊച്ചമ്മാളുവിന്റെഭാഗ്യാവസ്ഥയെപ്പറ്റി
ഇതിലധികം യാതൊന്നും ഇവിടെ പറയെണ്ടുന്ന ആവശ്യ
മില്ലെന്നു വിചാരിച്ച ആ ഭാഗം ഇത്രമാത്രം കൊണ്ട അവ
സാനിപ്പിക്കുന്നു. മീനാക്ഷിയിൽ ഗാഢാനുരാഗനായിത്തീ
ൎന്നിട്ടുള്ള ഭാനുവിക്രമൻ എന്ന യുവരാജാവിനെപ്പറ്റി മാ
ത്രമെ ഈ അദ്ധ്യായത്തിൻ നമുക്ക എനി അല്പം പ്രസ്താവി
പ്പാനുള്ളു.

മീനാക്ഷിയും കുഞ്ഞിശ്ശങ്കര മെനൊനും തമ്മിലുള്ള
ദൃഢാനുരാഗത്തെയും അത സംബന്ധമായി അയച്ചിട്ടുണ്ടാ
യിരുന്ന പ്രെമലെഖനങ്ങളെയുംമറ്റും എന്റെ വായനക്കാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/416&oldid=195053" എന്ന താളിൽനിന്ന് ശേഖരിച്ചത്