താൾ:CiXIV269.pdf/415

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരുപതാം അദ്ധ്യായം 403

അത്യന്തം മുഖ്യമായിട്ടുള്ളതാണെന്നു എല്ലാ ജനങ്ങളും ഒരു
പൊലെ സമ്മതിക്കുന്നതാണെല്ലൊ— അല്ലാത്തപക്ഷം ഒരു
വൻഎത്രതന്നെ യൊഗ്യനായിരുന്നാലും വെണ്ടതില്ലജനങ്ങ
ൾ അവന്റെമെൽ അപവാദംചുമത്തി ശുദ്ധമെതുമ്പകെട്ട
തൊന്ന്യാസിയാണെന്ന പറഞ്ഞു പരിഹസിക്കാതെയിരിക്ക
യില്ല— ലൊകാപവാദം ഭയപ്പെട്ട ശ്രീരാമൻ പ്രവൃത്തിച്ചിട്ടു
ള്ള കഠിനക്രിയയെ പറ്റി ആലൊചിച്ചു നൊക്കുക— സീതാ
ദെവിയുടെ അസാാധരണമായ ഭൎത്തൃ സ്നെഹവും അപൂൎവ്വ
മായ ഭക്തി വിശ്വാസവും അനുപമമായ പാതിവ്രത്യവും ന
മുക്ക നല്ലവണ്ണം നിശ്ചയമുള്ളതാണെല്ലൊ— നാഗരീകസ്ത്രീ
കൾ അനുഭവിച്ചു വരുന്ന സൎവ്വസുഖങ്ങളും ഉപെക്ഷിച്ചു ത
ന്റെ ഭൎത്താവിന്റെ ഒരുമിച്ച ഒരു വ്യാഴവട്ടത്തിൽ അധികം
കാലം കാട്ടിൽ കിടന്ന കായ്കനികൾ ഭക്ഷിച്ചും കാട്ടാറുക
ളിലെ ചവൎത്ത ജലം കുടിച്ചും അനെകം സങ്കടങ്ങളെ അ
നുഭവിച്ചു,ഒടുവിൽ ഒരു സംവത്സരത്തൊളം അതിക്രൂരന്മാ
രും നിൎദ്ദയന്മാരും ആയ രാക്ഷസന്മാരുടെയും രാക്ഷസ സ്ത്രീ
കളുടെയുംഭീഷണി വാക്കുകൾ സഹിച്ചു അതിപ്രിയനായ ഭ
ൎത്താവിനെ വിചാരിച്ചു വ്യസനിച്ചു കാലക്ഷെപം ചെയ്ക
യല്ലെ ചെയ്തിട്ടുണ്ടായിരുന്നത? അവസാനം രാവണവധം
കഴിഞ്ഞതിന്റെ ശെഷം ജനാപവാദത്തെ പരിഹരിപ്പാ
ൻ വെണ്ടി അഗ്നിപ്രവെശം ചെയ്തു പരിശുദ്ധയാണെന്നു
കാണികളെ മുഴുവനും പ്രത്യക്ഷ വിശ്വാസം വരുത്തുകയും
ചെയ്തു— എന്നിട്ടും ആസന്നപ്രസവയായ ഇവളെ ശ്രീരാമ
ൻ തന്റെ മനസ്സാക്ഷിക്കും മനൊഹിതത്തിന്നും തീരെ വി
രൊധമായിട്ട വനമദ്ധ്യത്തിൽ ഉപെക്ഷിച്ചു കളവാൻ ജനാ
പവാദം ഒന്നുമാത്രമല്ലെ കാരണ മുണ്ടായിരുന്നത? അത
കൊണ്ട ഗൊവിന്ദന്റെ മനശ്ശങ്കയെപ്പറ്റി നാം ലെശം
പൊലും ആശ്ചൎയ്യപ്പെടുവാൻ ഇടയില്ലാത്തതാണ— എങ്കി
ലും ഒടുവിൽ ഇവൻ അതും കെവലം വിട്ടുകളഞ്ഞു- ലൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/415&oldid=195050" എന്ന താളിൽനിന്ന് ശേഖരിച്ചത്