താൾ:CiXIV269.pdf/413

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരുപതാം അദ്ധ്യായം 401

ക്കാതെ ബ്രാഹ്മണ്യം ദീക്ഷിച്ചു സുകൃത സമ്പാദനം ചെയ്തു
കൃതാൎത്ഥന്മാരായി കാലക്ഷെപം ചെയ്വാൻ തന്നെ ഇവ
ർ രണ്ടു പെരും നിശ്ചയിച്ചു— ഹരിജയന്തൻ നമ്പൂരിപ്പാടി
ന്റെ മനസ്സിലും അത്യാനന്ദം ജനിച്ചു— അദ്ദെഹം അതി
ൽപിന്നെ ഗൊപാലമെനൊനെ കുറെ അകലെ വിളിച്ചു
സ്വകാൎയ്യം കൊച്ചമ്മാളുവിന്റെ സംഗതിയെപ്പറ്റി അല്പ
നെരം സംസാരിച്ചു, ഗൊവിന്ദനെക്കൊണ്ട അവളുടെ സം
ബന്ധം നടത്തിച്ചു കൊടുക്കണമെന്ന പ്രത്യെകം താല്പ
ൎയ്യപ്പെട്ടു— തന്നാൽ കഴിയുംപൊലെ ഉത്സാഹിച്ചു ആ കാ
ൎയ്യം നിവൃത്തിയാക്കി കൊടുക്കാമെന്ന ഗൊപാലമെനൊൻ
നമ്പൂരിപ്പാടൊട വാഗ്ദത്തവും ചെയ്തു— "ആയുരാരോഗ്യ
സമ്പൽ സമൃദ്ധിയൊടുകൂടി നീ സുഖമായിരിക്കും" എന്ന
അദ്ദെഹം ഗൊപാലമെനൊന്റെ ശിരസ്സിൽ കൈവെച്ചു
മൂന്നു പ്രാവശ്യം അനുഗ്രഹിച്ചു— "സൎപ്പഭയം എനിമെൽ ഉ
ണ്ണികൾക്ക ഉണ്ടാകയില്ല— നൊം ഉപദെശിച്ച പ്രകാരം എ
നിമെൽ നടന്നുകൊള്ളണം" എന്ന നമ്മുടെ നമ്പൂരിമാരൊ
ടും അരുളിച്ചെയ്തു, മൂന്നു പെരെയും ഒന്നിച്ചു പറഞ്ഞയച്ചു.
നമ്പൂരിമാരും ഗൊപാലമെനൊനും കൂടി ഹരിജയന്തൻ ന
മ്പൂരിപ്പാടിന്റെ അനുവാദപ്രകാരം മനക്കൽ നിന്ന അ
ത്യന്തം സന്തൊഷത്തൊടു കൂടി യാത്രപറഞ്ഞു പടിയിറങ്ങി
എല്ലാവരും കൂടി പുത്തന്മാളികക്കൽ വന്നു— കുറെനെരം
അവിടെയിരുന്നു സംസാരിച്ചതിൽ പിന്നെ കുബെരൻ ന
മ്പൂരിപ്പാടും പുരുഹൂതൻ നമ്പൂരിപ്പാടും ഗൊപാലമെനൊ
നൊട യാത്രപറഞ്ഞു അതിസ്നെഹത്തൊടെ പൊകയുംചെ
യ്തു. വിടവൃത്തിയെ അംഗീകരിച്ചു തുമ്പില്ലാതെ നടന്നിട്ടു
ണ്ടായിരുന്ന ഈ നമ്പൂരിമാർ രണ്ടുപെരും അന്നു മുതൽ പ
രമയൊഗ്യന്മാരായി തീൎന്നു. മീനാക്ഷിയിലുള്ള മൊഹവും പാ
റുക്കുട്ടിയിലുണ്ടായിരുന്ന കൌതുകവും ഗൊപാലമെനൊ
ന്റെ നെരെയുള്ള ശണ്ഠയും എല്ലാം ഉപെക്ഷിച്ചു സ്വാദ്ധ്യാ


51

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/413&oldid=195045" എന്ന താളിൽനിന്ന് ശേഖരിച്ചത്