താൾ:CiXIV269.pdf/412

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

400 ഇരുപതാം അദ്ധ്യായം

ഹരിജയന്തൻ നമ്പൂരിപ്പാടിനെ കണ്ടു— അദ്ദെഹം വളരെ
ആദരവൊടും സ്നെഹത്തൊടുംകൂടി ഇദ്ദെഹത്തെ സല്ക്കരി
ച്ചു പടിപ്പുരമാളികയിലെക്ക കൂട്ടിക്കൊണ്ടുപൊയി. സൎപ്പഭ
യം നിമിത്തം ശരണം പ്രാപിച്ചിട്ടുണ്ടായിരുന്ന നമ്മുടെ ര
ണ്ടു നമ്പൂരിമാരും അപ്പൊൾ അവിടെ ഉണ്ടായിരുന്നു— ഹ
രിജയന്തൻ നമ്പൂരിപ്പാട തലെന്നാൾ രാത്രി ചെയ്തിട്ടുണ്ടാ
യിരുന്ന ഉപദെശപ്രകാരം ഇവർ ഗൊപാലമെനൊനെ ക
ണ്ട ക്ഷണത്തിൽ ചിരിച്ചുംകൊണ്ട അരികത്ത ചെന്ന നി
ൎവ്യാജസ്നെഹിതന്മാരെപ്പൊലെ അദ്ദെഹത്തിന്റെ കൈ പി
ടിച്ചു അതിസന്തൊഷത്തൊടെ ആശ്ലെഷിച്ചു കുശലംചൊ
ദിച്ചു— തന്റെ പ്രാണഹാനി വരുത്തുവാൻ വെണ്ടി രാപ്പക
ൽ അത്യുത്സാഹം ചെയ്തുവരുന്ന ഈ പരമ ശത്രുക്കളുടെ അ
പൂൎവമായ സ്നെഹവും അത്യാദരവും കണ്ടിട്ട ഗൊപാലമെ
നൊന്റെ മനസ്സിൽ അത്യന്തം ശങ്കയും വിസ്മയവും ജനി
ച്ചു.ഇവരുടെ ഉദ്ദെശവും പുറപ്പാടും എന്താണെന്നറിയാതെ
കുറെ നെരം ബുദ്ധിമുട്ടി എങ്കിലും ഹരിജയന്തൻ നമ്പൂരി
പ്പാട സംഗതികൾ മുഴുവൻ പ്രത്യക്ഷത്തിൽ പറഞ്ഞു
കളഞ്ഞതിനാൽ ഗൊപാല മെനൊന്റെ മനസ്സിൽ ഉ
ണ്ടായിരുന്ന ചിന്തയും വ്യാകുലവും ഉടനെ തീൎന്നുപൊ
യി— ആലൊചിച്ചു വരുത്തിയ കാൎയ്യം ഇന്നതാണെന്ന
എളുപ്പത്തിൽ മനസ്സിലായി. നമ്പൂരിപ്പാട അതിൽ പി
ന്നെ തന്റെ നീതി കൌശലം കൊണ്ടും വാൿസാമൎത്ഥ്യം
കൊണ്ടും വിരൊധികളായ ഇവർ മൂന്നു പെരെയും ത
ങ്ങളിൽ സന്ധിപ്പിച്ചു പ്രാണസ്നെഹിതന്മാരാക്കി സൌഹാ
ൎദ്ദത്തിന്റെ സ്ഥിരീകരണത്തിന്നു വെണ്ടി പല ഉപദെശ
ങ്ങളും ഏൎപ്പാടുകളും ചെയ്തു. ഗൊപാല മെനൊന്റെ മ
നഃപാകതയും നിൎമ്മലത്വവും കണ്ടിട്ട കുബെരൻനമ്പൂരി
പ്പാടിന്നും പുരുഹൂതൻ നമ്പൂരിപ്പാടിന്നും വളരെ സന്തൊ
ഷമുണ്ടായി. അക്രമമായി എനിമെൽ യാതൊന്നും നട

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/412&oldid=195043" എന്ന താളിൽനിന്ന് ശേഖരിച്ചത്