താൾ:CiXIV269.pdf/408

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

396 ഇരുപതാം അദ്ധ്യായം

ൽ പാമ്പിനെകൊണ്ടുള്ള ഉപദ്രവം അതികലശലായി— ഇ
വർ വല്ല സംഗതിവശാലും പടി ഇറങ്ങീട്ടുണ്ടെങ്കിൽ കൃഷ്ണ
സൎപ്പത്തെ കാണുകയും കൃഷ്ണസൎപ്പം ഇവരെ ഭയപ്പെടു
ത്തുകയും ചെയ്യുന്നത ഒരു പതിവായിത്തീൎന്നു. ഒരടി മു
മ്പൊട്ടുവെക്കാൻ ഒരു ദിവസമെങ്കിലും പാമ്പ ഇവരെ അ
നുവദിക്കാതായി— ഫണം വിടൎത്തി ഭയങ്കരമായ മുഖഭാവ
ത്തൊടുകൂടി കടിച്ചുകൊന്നു കളാവാൻ തക്കവണ്ണം മുമ്പിൽ
വന്നു നിൽക്കുകയൊ പിന്നിൽ നിന്ന പാഞ്ഞ വരികയൊ
ചിലപ്പൊൾ കാലിന്റെ എടയിൽ പുക്ക പുളയുകയൊ
ചെയ്ത വരാത്ത ദിവസമെ ഇല്ല— മണ്ണുവാരി എറിയുവാ
നൊ മറ്റൊ ഭാവിക്കുന്നപക്ഷം പാമ്പ മരണഭയംകൂടാതെ
മുമ്പൊട്ട മണ്ടിക്കൊണ്ടു വരികയായി— തല്ലികൊല്ലുവാനൊ
കൊല്ലിക്കുവാനൊ ഇവൎക്ക മനൊധൈൎയ്യവുമില്ല— പാമ്പി
നെ കൊന്നാൽ വംശം മുടിഞ്ഞുപൊകുമെന്നും കുഷ്ഠരൊ
ഗം പിടിപെട്ടു നശിച്ചുപൊകുമെന്നും ജന ഹൃദയത്തിൽ സാ
ധാരണമായി ഇപ്പൊഴും ഉള്ള വിശ്വാസം ഇവൎക്കും ഉണ്ടായി
രുന്നു. ആകപ്പാടെ ഇവര കുഴങ്ങിവശായി. പുറത്തിറങ്ങി ന
ടക്കുന്നതിലുള്ള ബുദ്ധിമുട്ടൊ ഇരിക്കട്ടെ. ഒരു ദിക്കിൽ അട
ങ്ങിയിരിക്കുന്നതിലുണ്ടൊ സുഖം! അതും ഇല്ല. ഇരിക്കുന്ന
ദിക്കിലും നടക്കുന്ന ദിക്കിലും എല്ലാം പാമ്പുണ്ടെന്നുള്ള വി
ചാരമെയുള്ളു— രാത്രിയിൽ ഉറക്കിന്നും സ്വൈരക്കെട തന്നെ—
കണ്ണടച്ചു കിടന്നിട്ടുണ്ടെങ്കിൽ പാമ്പു കഴുത്തിൽ ചുറ്റി മുഖ
ത്ത കടിച്ചു എന്ന ഉറക്കത്തകണ്ട എട്ടും പത്തും പ്രാവശ്യം
ഞെട്ടി ഉണരാത്ത രാത്രിയില്ല— ഇതിനെ പിടിപ്പിക്കുവാൻ
വെണ്ടി ഇവർ പല പാമ്പാടികളെയും വരുത്തി ഉത്സാഹി
പ്പിച്ചുനൊക്കീട്ടും യാതൊരു ഫലവും സിദ്ധിച്ചില്ല— ഒടുക്കം
തങ്ങളുടെ വയറ്റിലും കൂടി പാമ്പുണ്ടെന്നുള്ള ശങ്കയായി.
രാത്രികാലങ്ങളിലെ സഞ്ചാരവും നെരംപൊക്കും തെമ്മാടി
ത്തരവും എല്ലാം നിലച്ചു—തന്റെടവും അധികപ്രസംഗവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/408&oldid=195035" എന്ന താളിൽനിന്ന് ശേഖരിച്ചത്