താൾ:CiXIV269.pdf/407

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരുപതാം അദ്ധ്യായം 395

ബൊദ്ധ്യമുള്ള വല്ല പുരുഷന്മാരും ൟ ദിക്കിൽ ഉണ്ടൊ?
ഉണ്ടെങ്കിൽ അത ആരെല്ലാമാണ? പക്ഷെ അവരിൽ ഒ
രാളെ വല്ല പ്രകാരെണയും ലഭിക്കുമൊ എന്നു നൊം ഒ
ന്നു പരീക്ഷിച്ച നൊക്കാം" എന്ന നമ്പൂരിപ്പാട പിന്നെ
യും ഇവളൊട പറഞ്ഞു— കൊച്ചമ്മാളു ലജ്ജയൊടും ഭയ
ത്തൊടും കൂടി രണ്ടുമൂന്നു പുരുഷന്മാരുടെ വീട്ടുപെരും മറ്റു
ള്ള എല്ലാ വിവരവും നമ്പൂരിപ്പാടിനെ അറിയിച്ചു— അവ
രിൽ ആരായാലും വെണ്ടതില്ല— ഒരാളെ ലഭിക്കുന്ന പക്ഷം
തനിക്ക അത്യന്തം അഭിമതനായിരിക്കുമെന്നും അല്ലാത്ത
പക്ഷം വൈരാഗ്യം ദീക്ഷിച്ചു പരഗതി വരുത്തുവാൻ അ
നുവാദം കൊടുക്കെണമെന്നും നമ്പൂരിപ്പാടിനൊട പറഞ്ഞ
കയികൂപ്പിക്കൊണ്ടു നിന്നു— "ഇരിക്കട്ടെ, നീ ഇപ്പൊൾ പൊ
യിക്കൊളു— നൊം ഒന്നുകൂടി ശ്രമിച്ച നൊക്കട്ടെ— അതിൽ
പിന്നെ വെണ്ടപൊലെ പ്രവൃത്തിക്കാം" എന്നു പറഞ്ഞു
ഇദ്ദെഹം കൊച്ചമ്മാളുവിനെ തിരികെ അയച്ചു അന്ന മു
തൽ പിന്നെയും അതിലെക്ക അത്യുത്സാഹം ചെയ്കയായി.

ഈ കാലത്ത നമ്മുടെ പുരുഹൂതൻ നമ്പൂരിപ്പാടിന്നും
കുബെരൻ നമ്പൂരിപ്പാടിന്നും അത്യന്തം ദുസ്സഹമായ ഒരു
സങ്കടം വന്നെത്തി. ഇവർ രണ്ടുപെരും കൂടി ഒരുദിവസം
കരുവാഴമനക്കൽ നിന്ന ഇറങ്ങി കന്മനക്ക പൊകുമ്പൊ
ൾ അതി ഭയങ്കരനായ ഒരു കൃഷ്ണസൎപ്പം ഇവരുടെ പിന്നാ
ലെ പാഞ്ഞു ഇവരെ വല്ലാതെ ബുദ്ധിമുട്ടിച്ചു. നമ്പൂരിമാ
ർ കാലപാശംപൊലെ ദാരുണനായ ഈ കാളസൎപ്പത്തെ
കണ്ടുപെടിച്ചു ലെശം ധൈൎയ്യംകൂടാതെ ലജ്ജവിട്ട നിലവി
ളിച്ചു ഓടി അന്ന ഒരുവിധെന രക്ഷപ്പെട്ടു എങ്കിലും ആ
പൽ സൂചകമായ ഈ കാൎയ്യത്തെ പറ്റി അതിൽ പിന്നെ
ഇവർ അധികമൊന്നും ആലൊചിക്കയുണ്ടായില്ല— വല്ല
ഈറ്റുപാമ്പും ആയിരിക്കാം എന്ന വിചാരിച്ച ആ വഴിയി
ൽകൂടി ഗതാഗതം ചെയ്യാതെ ഇരുന്നതെയുള്ളു— അന്നമുത

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/407&oldid=195032" എന്ന താളിൽനിന്ന് ശേഖരിച്ചത്