താൾ:CiXIV269.pdf/406

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

394 ഇരുപതാം അദ്ധ്യായം

അദ്ദെഹം ഇവളെ മനക്കൽ വരുത്തി സാവധാനത്തിൽ
ചൊദിച്ചു— "പുത്രീ" നീ ഇങ്ങനെ ശാഠ്യം പിടിച്ചാൽ തര
ക്കെടല്ലെ? യൊഗ്യന്മാരായ പുരുഷന്മാർ ൟ കനകമംഗ
ലത്ത യാതൊരാളും ഇല്ലെന്ന നീ തീൎച്ചപ്പെടുത്തുന്ന പ
ക്ഷം പിന്നെ എന്താണ ഒരു നിവൃത്തിയുള്ളത? നമ്മുടെ ജീ
വാവസാനം വരെ ഇങ്ങിനെ തന്നെ ഒരു വിധെന നിവൃ
ത്തിച്ചുപൊകുമായിരിക്കാം— അതിന്ന ശെഷം നിന്നെ ക്രമ
മായി രക്ഷിപ്പാൻ ഒരാൾ കൂടാതെ കഴിയുന്നതല്ലെല്ലൊ?
എല്ലാം കൊണ്ടും തരപ്പെട്ട ഒരു ഭൎത്താവിനെ ഇപ്പോൾ ത
ന്നെ നിയമിച്ചു വെക്കെണമെന്നാണ നൊം വിചാരിക്കു
ന്നത— നിന്റെ ആകപ്പാടെയുള്ള അന്തൎഗ്ഗതം എന്തൊന്നാ
ണ? അതകെൾക്കട്ടെ. കൊച്ചമ്മാളു ഇതുകെട്ടു നമ്പൂരിപ്പാ
ടിനെ തൊഴുതു വിനീതയായി മുഖം താഴ്ത്തിക്കൊണ്ട പതു
ക്കെ പറഞ്ഞു— "ചണ്ഡാലിയും അഗതിയും ആയിരുന്ന
അടിയൻ ഇപ്പൊൾ ൟ സ്ഥിതിയിൽ ആയിട്ടുള്ളത തിരു
മനസ്സിലെ കരുണകൊണ്ട മാത്രമാണ— മുൻകാലങ്ങളിൽപ
ല വിധത്തിലും അടിയനെ വഷളാക്കി തീൎപ്പാൻ പലതും
പ്രവൃത്തിച്ചു വന്നിട്ടുണ്ടായിരുന്ന പുരുഷന്മാരൊടു കൂടി ഇനി
യും സഹവാസം ചെയ്ത തുഛമായ വിഷയസൌഖ്യം അനു
ഭവിപ്പാൻ അടിയന്റെ മനസ്സ അശെഷം അനുവദിക്കു
ന്നില്ല— ഉള്ളിൽ കപടതയും ദുൎന്നീതിയും വഷളത്വവും ഉള്ള
പുരുഷന്മാരൊടു ഒന്നിച്ചു ഇനിയും കാലക്ഷെപം ചെയ്യുന്ന
തിനെക്കാൾ നിവൃത്തിയുള്ള പക്ഷം ൟ ജന്മം യാതൊരു
ഭൎത്തൃസുഖവും അനുഭവിക്കാതെ സ്വസ്ഥയായി ഇരിക്കുന്ന
താണ വളരെ നല്ലതെന്ന തൊന്നുന്നു— അന്യായമായ സു
ഖാനുഭൂതിയിൽ കായകൎമ്മങ്ങളെ പ്രവൃത്തിപ്പിക്കുന്നതിനെ
ക്കാൾ രണ്ടാമതും സന്യാസവൃത്തിയെ അംഗീകരിക്കുന്ന
താണ ശ്രെയസ്കരം." കൊച്ചമ്മാളു ൟ പറഞ്ഞത നമ്പൂരി
പ്പാടിന്ന വളരെ സന്തൊഷമായി— "എന്നാൽ നിണക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/406&oldid=195030" എന്ന താളിൽനിന്ന് ശേഖരിച്ചത്