താൾ:CiXIV269.pdf/398

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

386 പത്തൊമ്പതാം അദ്ധ്യായം

ൽ മതി. ആ തമ്പുരാൻ അശെഷം തരക്കെടില്ല— നി
ങ്ങളുടെ സൊദരിക്ക പറ്റിയ ഭൎത്താവ തന്നെയാ
ണ. പക്ഷെ—

അ—മെ—എന്താണ "പക്ഷെ" എന്ന മാത്രം പറഞ്ഞ അവ
സാനിപ്പിച്ചു കളഞ്ഞത?

കു—ശ—മെ— വിശെഷിച്ച ഒന്നും ഉണ്ടായിട്ടില്ല, നമ്മുടെ ഇട
യിൽ കഴിയുന്നെടത്തൊളം സംബന്ധം സ്വജാതി
യിൽ തന്നെ വെണം എന്ന അച്യുതമെനൊ പല
പ്പൊഴും പറഞ്ഞിട്ടുണ്ടായിരുന്നു. അത ൟ കാൎയ്യത്തി
ൽ സംബന്ധിക്കയില്ലയായിരിക്കാം.

അ—മെ— എന്റെ താല്പൎയ്യം ഇപ്പൊൾ ഒന്നും നടക്കില്ലെ
ല്ലൊ— എല്ലാം അമ്മാമന്റെയും അച്ഛന്റെയും താല്പ
ൎയ്യം പൊലെ അല്ലെ?

കു—ശ—മെ—അത ശരിയാണ— അവരുടെ ഹിതപ്രകാരം ത
ന്നെയാണ വെണ്ടത.

ഇങ്ങിനെപറയുന്ന മദ്ധ്യെ വണ്ടി അച്യുതമെനൊൻ പാ
ൎക്കുന്ന ഭവനത്തിന്റെ മുമ്പിൽ എത്തി. കുഞ്ഞിശ്ശങ്കര മെ
നൊൻ എഴുത്ത വാങ്ങിയ പാടതന്നെ അച്യുതമെനൊന
മടക്കികൊടുത്തു. അച്യുതമെനൊൻ വണ്ടിയിൽ നിന്ന ഇ
റങ്ങുന്നതിന്ന മുമ്പായിട്ട കുഞ്ഞിശ്ശങ്കരമെനൊനെ ഒന്നിച്ച
ക്ഷണിച്ചനൊക്കി—തനിക്ക അല്പം തിരക്കുണ്ട അതുകൊണ്ട
ഇപ്പൊൾ വരാനവസരമില്ല എന്നു പറഞ്ഞു അച്യുതമെ
നൊന്റെ ഒന്നിച്ച പൊകാതെ കഴിച്ചു— ഇതും അച്യുതമെ
നൊന വലിയ വിഷാദമായി— രണ്ടുപെരും പിന്നെ അധി
കം ഒന്നും പറയാതെ അവരവരുടെ വീട്ടിലെക്ക പൊയി.
അച്യുതമെനൊൻ വീട്ടിൽ എത്തിയ ക്ഷണത്തിൽ ൟഎ
ല്ലാ സംഗതിയെ പറ്റിയും ഗൊപാലമെനൊന ഒരു എഴു
ത്തെഴുതി അന്നത്തെ തപ്പാലിൽ പൊകത്തക്കവണ്ണം തീ
വണ്ടിസ്ടെഷനിൽ കൊടുത്തയച്ചു. കുഞ്ഞിശ്ശങ്കര മെനൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/398&oldid=195010" എന്ന താളിൽനിന്ന് ശേഖരിച്ചത്