താൾ:CiXIV269.pdf/397

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്തൊമ്പതാം അദ്ധ്യായം 385

ന്ധം നടക്കുന്നതായാൽ ഞങ്ങളുടെ മനൊഹിതം ഏതാണ്ട
സാധിച്ചു എന്നു തന്നെ പറയാം" ഇതുക കെട്ടപ്പൊൾ കു
ഞ്ഞിശ്ശങ്കരമെനൊനുണ്ടായ പരിഭ്രമവും കുണ്ഠിതവും ഉള്ള
പൊലെ എഴുതിക്കാണിപ്പാൻ ഞാൻ വിചാരിച്ചാൽ പ്രയാ
സം തന്നെ— തന്റെ അതുവരെയുള്ള എല്ലാ ഭാവങ്ങൾക്കും
പെട്ടെന്ന പ്രത്യക്ഷമായ ഒരു വികാരം സംഭവിച്ചു— ശരീരം
ആസകലം വിയൎത്തു അധരൊഷ്ഠങ്ങൾ ഉണങ്ങി വറണ്ടു
പൊയി— നിലാവത്ത പിടിച്ചിട്ട കൊഴിയെപ്പൊലെ പരി
ഭ്രമിച്ച എന്താണ ചെയ്യെണ്ടു എന്നറിയാതെ കുറെനെരം
സ്വസ്ഥനായിരുന്നു— ഇദ്ദെഹത്തിന്റെ ൟ ഭാവപ്പകൎച്ചയും
കുണ്ഠിതവും കണ്ടിട്ട അച്യുതമെനൊന പല സംശയവും
ഉണ്ടായി— കുഞ്ഞിശ്ശങ്കരമെനൊന ഇങ്ങിനെയുള്ള ഒരു വി
ചാരം ഉണ്ടായിരുന്നു എന്ന അച്യുതമെനൊൻ ഇതവര
ക്കും അറിഞ്ഞിട്ടുണ്ടായിരുന്നില്ല— പക്ഷെ അദ്ദെഹം ഈ
എഴുത്തതന്നെ കാണിക്കുന്നതല്ലയായിരുന്നു— എങ്കിലും കു
റെ നെരം കഴിഞ്ഞതിൽ പിന്നെ കുഞ്ഞിശ്ശങ്കരമെനൊൻ
അല്പം ധൈൎയ്യം കലൎന്നു അച്യുതമെനൊനൊട ഇപ്രകാരം
പറഞ്ഞു.

കു—ശ—മെ— സംബന്ധത്തിന്ന എല്ലാംകൊണ്ടും ഇപ്പൊൾ
തന്നെയാണ തക്കസമയം— ആരാണ സംബന്ധം
ആലൊചിക്കിക്കുന്നത? അന്യൊന്യം സമ്മതത്തൊടുകൂ
ടി ആയിരിക്കാം.

അ—മെ—(കുണ്ഠിതത്തൊടു കൂടി)നൊം മുമ്പ ഒന്നിച്ച പൊ
യസമയം ഒരു ചെറിയ തമ്പുരാനുമായിട്ട സംസാരി
ച്ചില്ലെ? അദ്ദെഹമാണ— അന്യൊന്യ സമ്മതത്തൊടു
കൂടിയൊ എന്തൊ അതൊന്നും എഴുത്തിൽ കാണു
ന്നില്ല— എഴുത്ത വായിച്ചനൊക്കിയാൽ ഞാൻ അറി
ഞ്ഞെടത്തൊളമുള്ള വിവരം മനസ്സിലാകുന്നതാണ.

കു—ശ—മെ—വായിച്ചുനൊക്കണമെന്നില്ല— നിങ്ങൾ പറഞ്ഞാ

49

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/397&oldid=195008" എന്ന താളിൽനിന്ന് ശേഖരിച്ചത്