താൾ:CiXIV269.pdf/396

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

384 പത്തൊമ്പതാം അദ്ധ്യായം

രു പ്രാവശ്യം കൂടി വായിച്ചു കുറെ നെരം അതിനെ തന്റെ
മാറത്തും മുഖത്തും അണച്ചു പുളകൊൽഗമത്തൊടെ മെ
ശ തുറന്നു ഒരു കത്ത കടലാസ എടുത്ത അതിൽ ഒരു മറു
വടി എഴുതി വിശെഷമായ ഒരു ലക്കൊട്ടിൽ ആക്കി മെ
ശയിൽ തന്നെ വെച്ചു തെല്ല മനസ്സ്വസ്ഥതയൊടുകൂടി അ
ന്നെത്തെ രാത്രി ഒരുവിധെന കഴിച്ചുകൂട്ടി. പിറ്റന്നാൾ രാ
വിലെ അത ലക്ഷ്മിഅമ്മയെയും മറ്റും കാട്ടി അവരുടെ
പൂൎണ്ണസമ്മതത്തൊടുകൂടി കിട്ടുണ്ണി വശം തപാലിലെക്ക
അയച്ചു. അന്നു മുതൽ ദിവസംപ്രതി രാവിലെ എഴുനീറ്റ
ഉടനെ കുളിച്ച ക്ഷെത്രത്തിൽ പൊയി തൊഴുതല്ലാതെ ഇ
വൾ യാതൊന്നെങ്കിലും പ്രവൃത്തിക്കുകയൊ വല്ലതും ഭക്ഷി
ക്കുകയൊ ചെയ്തിട്ടുണ്ടായിരുന്നില്ല. ൟ കഥ ഇപ്പൊൾ ഇ
ങ്ങിനെ നിൽക്കട്ടെ.

മീനാക്ഷിയുടെ മറുവടി കുഞ്ഞിശ്ശങ്കരമെനൊന കിട്ടു
ന്നതിന്ന മുമ്പായിട്ട ഗൊപാലമെനൊന്റെ എഴുത്ത അ
ച്യുതമെനൊന കിട്ടി— എന്നാൽ ഈ കാലത്ത ഇവർ ര
ണ്ടുപെരും വെവ്വെറെ പാൎത്തുവരികയായിരുന്നു— അച്യു
തമെനൊൻ പരീക്ഷ ജയിച്ചു ഹൈക്കൊൎട്ടിൽ വക്കീലാ
യമുതല്ക്കാണ ഇവർ ഇങ്ങിനെ പാൎപ്പാക്കിയത— എങ്കിലും
കൊടതിക്ക പൊകുന്നതും വരുന്നതും എല്ലാം രണ്ടുപെരും
ഒരുമിച്ചതന്നെയാണ— കൊടതി പിരിഞ്ഞു വീട്ടിൽ എത്തി
യാൽ മിക്ക സമയങ്ങളിലും ഇവർ രണ്ടുപെരും ഒരുമിച്ചുത
ന്നെ ഉണ്ടായിരിക്കും— ഇങ്ങിനെ ഇരിക്കെ ഒരു ദിവസം ഇ
വർ രണ്ടുപെരും കൂടി കൊടതിയിൽ നിന്ന മടങ്ങി ഒരെ വ
ണ്ടിയിൽ കയറി വരുന്ന വഴി അച്യുതമെനൊൻ മെൽപ
റഞ്ഞ എഴുത്ത കുഞ്ഞിശ്ശങ്കരമെനൊന്റെ കയ്യിൽ കൊടു
ത്തിട്ട പറഞ്ഞു— "മീനാക്ഷിക്ക ഒരു സംബന്ധം ആലൊ
ചിച്ച വരുന്നു— അതിനെപ്പറ്റി അമ്മാമൻ എനിക്കെഴുതീ
ട്ടുള്ളതാണാ ൟ എഴുത്ത—ആലൊചിച്ച വരുന്ന ൟ സംബ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/396&oldid=195005" എന്ന താളിൽനിന്ന് ശേഖരിച്ചത്