താൾ:CiXIV269.pdf/395

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്തൊമ്പതാം അദ്ധ്യായം 383

വൾ വാതിൽ അടച്ചു തഴുതിട്ടു മുമ്പ താൻ ഇരുന്നിട്ടുണ്ടാ
യിരുന്ന കസെലമെൽ തന്നെ ചെന്നു കുത്തിരുന്നു മനസ്സു
കൊണ്ട വിചാരിക്കയായി "ഞങ്ങൾ അന്യൊന്യമുള്ള അനു
രാഗം ഇതുവരെ എന്റെ അമ്മയെപ്പൊലും അറിയിക്കാ
തിരുന്നത വളരെ കഷ്ടമായിപ്പൊയി— പക്ഷെ തെയ്യൻ
മെനൊൻ ഇവിടെ വരാനും ഇങ്ങിനെ ഒരു സംബന്ധം
ആലൊചിക്കാനും അഛന്നും ജെഷ്ടന്നും മറ്റും അമ്മാമൻ
ഇതിനെപ്പറ്റി എഴുത്തയക്കാനും ഇതിനൊന്നും ഇടവരു
ന്നതല്ലായിരുന്നു— ജെഷ്ടനും അദ്ദെഹവും തമ്മിലുള്ള അതി
സ്നെഹം വിചാരിച്ചാൽ അമ്മാമൻ അയച്ചുവെന്നു പറയു
ന്ന എഴുത്ത ജെഷ്ടൻ ഒരു സമയം അദ്ദെഹത്തിനെ കൂടി
കാണിച്ചിട്ടുണ്ടായിരിക്കണം— എഴുത്ത കണ്ടപ്പൊൾ അദ്ദെ
ഹത്തിന്റെ മനസ്സിൽ എത്ര കുണ്ഠിതവും വ്യസനവും ജ
നിച്ചിട്ടുണ്ടായിരിക്കണം! യാതൊരു കഥയും ഇല്ലാത്ത ച
പല സ്ത്രീകളിൽ ഒരുത്തിയാണ ഞാൻ എന്നു വിചാരിക്കു
ന്നുണ്ടായിരിക്കാം— മിനിഞ്ഞാന്നതന്നെ ഞാൻ മറുവടി അ
യച്ചിട്ടുണ്ടായിരുന്നുവെങ്കിൽ ഇപ്പൊൾ ഇത്രയൊന്നും വ്യ
സനിക്കെണ്ടതില്ലയായിരുന്നു— കഷ്ടകാലം കൊണ്ട എനി
ക്കതിന്ന മനസ്സ വന്നില്ല— അമ്മാമന്റെ എഴുത്തിൽ പ്ര
സ്താവിച്ച സംഗതിക്ക വിപരീതമായി ഞാൻ എനി ഒരു മ
റുവടി അയച്ചാൽ ആരാണ വിശ്വസിക്കുന്നത— എന്താണ
ഞാൻ മറുവടി എഴുതെണ്ടത— എങ്ങിനെയാണ ഞാൻ എ
ന്റെ അനുരാഗം പ്രത്യക്ഷമായി പറയുന്നത— പ്രത്യക്ഷ
പ്പെടുത്താതെ എനി എത്ര ദിവസത്തൊളം ഇരിക്കാം—ല
ജ്ജ കൂടാതെ വല്ല തൊന്ന്യാസവും ഞാൻ എഴുതി അയച്ചാ
ൽ അദ്ദെഹം എന്ത വിചാരിക്കും. ഏതായാലും ഒരു മറുവ
ടി അയക്കാതിരിപ്പാൻ എനി തരമില്ല."

മീനാക്ഷി ഇങ്ങിനെ വിചാരിച്ച ശൊകാവെശത്തൊടു
കൂടി കുഞ്ഞിശ്ശങ്കരമെനൊന്റെ പ്രെമ പത്രിക എടുത്ത ഒ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/395&oldid=195003" എന്ന താളിൽനിന്ന് ശേഖരിച്ചത്