താൾ:CiXIV269.pdf/394

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

382 പത്തൊമ്പതാം അദ്ധ്യായം

യിരിക്കണം— എന്നാൽ മാത്രം മതി— അധികം എഴു
തീട്ട യാതൊരു പ്രയൊജനവും ഇല്ല.

പാറുക്കുട്ടി— ഇവൾ എന്തതന്നെ വിഢ്ഢിത്വം എഴുതി അയ
ച്ചാലും അദ്ദെഹത്തിന്നു ബഹു രസമായിരിക്കും— ഇതി
ന്നു മുമ്പെ എന്തെല്ലാം തൊന്ന്യാസം ഇവരെ അങ്ങട്ടും
ഇങ്ങട്ടും എഴുതി അയച്ചിട്ടുണ്ടെന്നു ആര കണ്ടു? എ
നി പറയുന്നതും പറയാത്തതും രണ്ടും സമമാണ.

മീനാക്ഷി—എന്തൊ! ഞാൻ ആലൊചിച്ച നൊക്കീട്ട എ
നിക്ക ഒന്നും തൊന്നുന്നില്ല.

പാറുക്കുട്ടി—ഞങ്ങൾ നിന്റെ അടുക്കെയുള്ളതുകൊണ്ടായി
രിക്കാം തൊന്നാത്തത— പക്ഷെ ഞങ്ങൾ പൊയ്ക്കള
യാം— പകൎപ്പ ഞങ്ങളെക്കൂടി കാണിക്കണെ.

മീനാക്ഷി—എന്താണ നിങ്ങൾക്ക അസ്സൽതന്നെ കാണരു
തെന്നുണ്ടൊ?

ലക്ഷ്മിഅമ്മ—പകൎപ്പ കണ്ടാലും വെണ്ടില്ല അസ്സൽ കണ്ടാ
ലും വെണ്ടില്ല— നീ അധികം ഉറക്കൊഴിക്കാതിർന്നാ
ൽ മതി. മറുവടി പക്ഷെ നാളെ രാവിലെ എഴുതാം.

പാറുക്കുട്ടി— നല്ല ഉറക്ക വരെണമെങ്കിൽ എനിയും കുറെ
കൂടി കഴിയെണ്ടി വരും— അതിനിടയിൽ ഉറങ്ങാൻ
പറയുന്നത വൃഥാവിലാണ.

മീനാക്ഷി—എളെമ്മക്ക എത്ര പറയാം—ഒരു പ്രാവശ്യൊ ര
ണ്ട പ്രാവശ്യൊ പറഞ്ഞാൽ പൊരെ?

പാറുക്കുട്ടി—എന്നാലങ്ങിനെ ആയിക്കളയാം— എനി എ
ല്ലാം നമുക്ക രാവിലെ പറയാം നീ ഉറങ്ങാൻ നൊ
ക്കൂ— ഞങ്ങളും പൊയുറങ്ങട്ടെ.

ലക്ഷ്മിഅമ്മയും പാറുക്കുട്ടിയും കൂടി മീനാക്ഷിയെ തനി
യെ വിട്ടെച്ച പുറത്ത കടന്നു അവരവരുടെമുറികളിൽഎ
ത്തുന്നതിന്ന മുമ്പായിട്ടതന്നെ ചിന്താ സന്താപങ്ങൾ ഇവ
ളുടെ മനസ്സിൽ കടന്നുകൂടി. അവിടെനിന്നഎഴുനീറ്റ ഇ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/394&oldid=195000" എന്ന താളിൽനിന്ന് ശേഖരിച്ചത്