താൾ:CiXIV269.pdf/393

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്തൊമ്പതാം അദ്ധ്യായം 381

ലക്ഷ്മി അമ്മ—അദ്ദെഹം നല്ല തന്റെടമുള്ള പുരുഷനാ
ണ— കാമുകചിത്തവൃത്തിയെ അനുസരിച്ചു ഘനക്ഷ
യമായി വളരെ ഒന്നും എഴുതീട്ടില്ല— ചില ശൃംഗാര
ശ്ലൊകംകെട്ടാൽമുഖത്ത തപ്പുകൊടുക്കാൻതൊന്നും—
ഇത ആൎക്ക കാണുന്നതിന്നും ആരെ കെൾപ്പിക്കുന്ന
തിന്നും വിരൊധമില്ല.

പാറുക്കുട്ടി-—അദ്ദെഹം സ്വതെ തന്നെ ഘനമുള്ള ഒരാളായ
തകൊണ്ട അങ്ങിനെ അല്ലാതെ വരാൻ പാടില്ല— ഇ
തിന്നവല്ലമറുവടിയുംഅയച്ചിട്ടുണ്ടൊ എന്ന നാം
അന്വെഷിക്കെണ്ടതല്ലെ.

ലക്ഷ്മി അമ്മ— നിശ്ചയമായിട്ടും വെണ്ടതതന്നെ. (മീനാ
ക്ഷിയുടെ നെരെ നൊക്കീട്ട) മകളെ നീ അയച്ച മ
റുവടിയുടെ പകൎപ്പ വെച്ചിട്ടുണ്ടൊ ഉണ്ടെങ്കിൽ അ
ത എവിടെ? അതുംകൂടി ഒന്ന കാണട്ടെ.

മീനാക്ഷി— അമ്മെ ഇതുവരെ ഞാൻ ആ കാൎയ്യം ആലൊ
ചിച്ചു തന്നെ കഴിഞ്ഞു— മറുവടി എനിയും അയച്ചി
ട്ടില്ല— വല്ലതും എഴുതി നാളെത്തെ തപ്പാൽക്ക അയ
ക്കാം.

പാറുക്കുട്ടി—രണ്ടുമൂന്ന ദിവസമായിട്ടും ഇതവരെ മറുവടി
അയക്കാത്തത നന്നായിട്ടില്ല— അദ്ദെഹം എന്തൊ ശ
ങ്കിച്ചു വ്യസനിക്കുന്നുണ്ടായിരിക്കാം— ഈ വക എഴു
ത്തിന്ന അന്നന്നെരം മറുവടി അയക്കെണ്ടതാണ.

മീനാക്ഷി—എന്താണ ഞാൻ എഴുതെണ്ടത? എനിക്ക ഒരു
സാധനവും തൊന്നുന്നില്ല

പാറുക്കുട്ടി—നിണക്ക തൊന്നാഞ്ഞിട്ട കാൎയ്യം ഇത്രൊടം
കൊണ്ടന്നു വെച്ചില്ലെ— എനി വെഗത്തിൽ മുഴുവ
നാക്കി കളയുന്നതാണ നല്ലത.

ലക്ഷ്മിഅമ്മ— മറുവടിയിൽ വെണ്ടാത്ത വിഢ്ഢിത്വം ഒന്നും
എഴുതരുതെ— ചൊദിച്ചതിന്ന തക്കതായ മറുവടിയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/393&oldid=194998" എന്ന താളിൽനിന്ന് ശേഖരിച്ചത്