താൾ:CiXIV269.pdf/392

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

380 പത്തൊമ്പതാം അദ്ധ്യായം

തണ്ടാർതൊഴും ചടുലലൊലവിലൊചനെനിൻ
കൊണ്ടാടുമൊമനകളെബര കാന്തിപൂരം
കണ്ടന്നുതൊട്ടനുദിനം വളരുന്ന മൊഹം
മിണ്ടാതെകണ്ടിതുവരക്കു മമൎത്തിവെച്ചെൻ.

കാളാംബുദപ്രതിമ കൊമള കെശവും നിൻ
ലൊലംബകമ്രകളകാവലിയും വിശെഷാൽ
ബാലബ്ജസന്നിഭ ലലാടവുമൊൎത്തിടുമ്പൊൾ
കാളുന്നുകെളശമസായക വഹ്നി ചിത്തെ

നിയ്യെന്നിയില്ല ശരണം കുസുമായുധാസ്ത്ര
ത്തിയ്യിൽകിടന്നു പൊരിയുന്നൊരെനിക്കുപാൎത്താൽ
ചെയ്യായ്കിലൊ കരുണ നീ മയി ദീനനാംഞാൻ
പൊയ്യല്ല കാലനുടെ കയ്യിലകപ്പെടും കെൾ.

കന്ദപ്രസൂന രദനെ തവമന്ദഹാസ
മന്ദാക്ഷമഞ്ജുള കടാക്ഷ വിലാസഭാവം
ഒന്നിച്ചിരുന്നനുഭവിപ്പതിനിങ്ങു യൊഗം
വന്നീടുമൊ സുമുഖിചൊൽക മടിച്ചിടാതെ.?"

സ്വന്തം— കുഞ്ഞിശ്ശങ്കരമെനൊൻ.

എഴുത്ത വായിച്ചുനൊക്കി ചിരിച്ചുംകൊണ്ട ലക്ഷ്മിഅമ്മ
കട്ടിലിന്മെൽതന്നെ പിന്നെയുംചെന്നു കത്തിരുന്നു. പാറു
ക്കുട്ടിയുടെ മുഖത്ത നൊക്കി അത്യന്തം സന്തൊഷത്തൊ
ടെ പറഞ്ഞു.

ലക്ഷ്മിഅമ്മ—കുറ്റമല്ല ഇവൾക്ക അദ്ദെഹത്തിന്റെ മെ
ൽ അനുരാഗം ഇങ്ങിനെ ഉറച്ചുപൊയത— ൟ എഴു
ത്ത അതിനുമാത്രം ഉണ്ട. എനി സംശയിപ്പാൻയാ
തൊന്നും ഇല്ല. കഴിയുന്ന വെഗത്തിൽ വിവാഹം ക
ഴിച്ചു കൊടുക്കുക തന്നെ വെണ്ടത.

പാറുക്കുട്ടി— അദ്ദെഹത്തിന്റെ ഒന്നാമത്തെ അപെക്ഷ ത
ന്നെ അതാണ— "കല്യാണമസ്തു" എന്ന ആദ്യം എ
ഴുതിയത കണ്ടില്ലെ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/392&oldid=194995" എന്ന താളിൽനിന്ന് ശേഖരിച്ചത്